ജാതിപ്പേര്​ പ്രയോഗം: സല്‍മാനും ശിൽപക്കു​ം എതിരെ കേസ്

മും​ബൈ: ചാ​ന​ല്‍ അ​ഭി​മു​ഖ​ത്തി​നി​ടെ പ​ട്ടി​ക ജാ​തി​യി​ല്‍പ്പെ​ട്ട പേ​ര് ഉ​പ​യോ​ഗി​ച്ച​തി​ന് ബോ​ളി​വു​ഡ് ന​ടീ​ന​ട​ന്മാ​രാ​യ സ​ല്‍മാ​ന്‍ ഖാ​ൻ, ശി​ല്‍പ ഷെ​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രെ മും​ബൈ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടി​ക​ജാ​തി ദേ​ശീ​യ ക​മീ​ഷ​​​െൻറ  നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്ധേ​രി പൊ​ലീ​സ് ഇ​രു​വ​ര്‍ക്കു​​മെ​തി​രെ കേ​സെ​ടു​ത്ത​ത്.  ഇ​വ​ർ​ക്കെ​തി​രെ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് ഒ​രാ​ഴ്ച​ക്ക​കം ക​മീ​ഷ​ന് റി​പ്പോ​ര്‍ട്ട് ന​ല്‍ക​ണം.

തൂ​പ്പു​കാ​ര്‍ക്കാ​യു​ള്ള ക​മീ​ഷ​​​െൻറ ഡ​ല്‍ഹി മു​ന്‍ ചെ​യ​ര്‍മാ​ന്‍ ഹ​ര്‍ണം സി​ങ്ങി​​​െൻറ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ട​ത്. പു​തി​യ ചി​ത്ര​മാ​യ ‘ടൈ​ഗ​ര്‍ സി​ന്ദാ ഹെ’​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ  ത​​​െൻറ നൃ​ത്ത​ത്തെ​ക്കു​റി​ച്ച് പ​റ​യ​വെ ‘ഭാ​ങ്കി’ എ​ന്ന സ​മു​ദാ​യ​പ്പേ​ര് സ​ല്‍മാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലാ​യി​രി​ക്കു​മ്പോ​ള്‍ താ​ന്‍ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​തി​ന് ഇ​തേ വാ​ക്ക് ഉ​പ​മ​യാ​യി ഉ​പ​യോ​ഗി​ച്ച​താ​ണ്​ ശി​ല്‍പ ഷെ​ട്ടി​യെ  കു​ടു​ക്കി​യ​ത്. പ്ര​തി​ഷേ​ധ സാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലീ​സ് സ​ല്‍മാ​​​െൻറ വീ​ടി​ന് സു​ര​ക്ഷ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - FIR AGAINST SALMAN KHAN AND SHILPA SHETTY FOR ‘INSULTING’ SC COMMUNITY -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.