കൊച്ചി: നടൻ മോഹൻലാൽ നിയമപരമായ അനുമതിയോടെയാണ് ആനക്കൊമ്പുകൾ കൈവശം വെച്ചതെ ന്ന് വനം വകുപ്പ് ഹൈകോടതിയിൽ. അനധികൃതമായി ആനക്കൊമ്പുകൾ കൈവശം െവച്ചതായി ആരോ പിക്കുന്ന ഹരജി പ്രശസ്തി ലക്ഷ്യമിട്ട് നൽകിയതാണെന്നും ആനക്കൊമ്പുകൾ കൈവശം വെക്കാൻ സർക്കാർ നൽകിയ അനുമതി പുനഃപരിശോധിക്കേണ്ടതില്ലെന്നും വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുരേന്ദ്രകുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ആനക്കൊമ്പുകൾ കൈവശം വെക്കാൻ മോഹൻലാലിന് സർക്കാർ അനുമതി നൽകിയതിനെതിരെ ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.എ പൗലോസ് നൽകിയ ഹരജിയിലാണ് വനംവകുപ്പിെൻറ സത്യവാങ്മൂലം.
മോഹൻലാലിനെതിരെ നടപടിയെടുക്കാതിരിക്കാൻ മന്ത്രിയും വനം ഉദ്യോഗസ്ഥരും താൽപര്യം കാട്ടിയെന്ന ഹരജിയിലെ ആരോപണം ശരിയല്ല. ആനക്കൊമ്പുകൾ നിയമപരമായി കൈവശം വെക്കാൻ മോഹൻലാൽ നൽകിയ അപേക്ഷ പരിഗണിച്ച് വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അനുമതി നൽകിയത്. ഉടമകളിൽ നിന്നാണ് മോഹൻലാലിന് ആനക്കൊമ്പുകൾ ലഭിച്ചത്. സർക്കാർ വിജ്ഞാപനത്തോടെ ഇവ കൈവശം വെക്കുന്നത് നിയമപരമാണ്. 2012 ൽ മോഹൻലാലിെൻറ തേവരയിലെ വസതിയിൽ പരിശോധന നടത്തിയ ആദായ നികുതി ഉദ്യോഗസ്ഥരാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.