പാർവതിയെ വിമർശിച്ച് പോസ്റ്റിട്ടു; വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് ഹരീഷ് പേരടി

കസബയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വിമർശിച്ച നടി പാർവതിയെ അനുകൂലിച്ചും എതിർത്തുമുള്ള ചർച്ചയാണ് ഫേസ്ബുക്കിൽ നടക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയതോടെ അദ്ദേഹം വെട്ടിലായി. 

പാർവതിയെ നേരിട്ട് പറയാതെയുള്ള കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. 'അഭിനയത്തിന്റെ എ.ബി.സി.ഡി അറിയാത്ത ഒരു നോട്ട് ബുക്ക് അഭിനയത്തിന്റെ നിറകുടമായ ഒരു ടെക്സ്റ്റ് ബുക്കിനെ തെറി വിളിച്ചതിന്‍റെ കലിപ്പ് തീരിണില്ല' എന്നതായിരുന്നു പോസ്റ്റ്. കുറിപ്പിന് താഴെ നിരവധി പേർ എതിർത്തും അനുകൂലിച്ചും രംഗത്തെത്തിയതോടെ സംഭവം കൈവിട്ട് പോയെന്ന് മനസിലാക്കിയ താരം കുറിപ്പിൽ ഖേദപ്രകടനം നടത്തി. 'നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും വാക്കുകൾ ആരെയോ മുറിപ്പെടുത്തുന്നു എന്നറിഞ്ഞതിൽ വേദന തോന്നുന്നു. വേദനിച്ചവരോട് സോറി'യെന്നും അദ്ദേഹം കുറിച്ചു. 

കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്കെയിൽ നടന്ന ഒാപൺ ഫോറത്തിൽ കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പാർവതി സംസാരിച്ചിരുന്നു. ഇത് പിന്നീട് പാർവതി മമ്മൂട്ടിയെ വിമർശിച്ചുവെന്ന തരത്തിലുള്ള വാർത്തയായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതോടെ പാർവതിയെ വിമർശിച്ചും അധിക്ഷേപിച്ചും ആരാധകർ രംഗത്തെത്തി. ആരാധകർ സൈബർ ആക്രമണം തുടരുമ്പോഴും മമ്മൂട്ടി മൗനം പാലിക്കുന്നതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. 
 

Full View
Tags:    
News Summary - Hareesh Peradi on Parvathy Issue-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.