പ്രണവ് മോഹൻലാൽ ചിത്രം ആദി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ലെനയുടെ അഭിനയം ഒാവറായെന്നും എന്നാൽ സിദ്ദീഖിന്‍റെത് മികച്ചതാണെന്ന തരത്തിലുള്ള പ്രതികരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ് തന്നെ രംഗത്തെത്തി. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നല്‍കിയത്. ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണെന്നും ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
പ്രിയപ്പെട്ട പ്രേക്ഷകരോട്,
ആദിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി… അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്… ആദ്യ ദിനം മുതല്‍ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമര്‍ശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെര്‍ഫോര്‍മന്‍സ് ഓവറായി എന്നത്… എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നല്‍കിയത്… 18 ആം വയസില്‍ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്… ഒരു സാഹചര്യത്തില്‍ തന്റെ മകന്‍ കൂടുതല്‍ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോള്‍ സ്വന്തം ഭര്‍ത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോള്‍ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാന്‍ കരുതുന്നതും.. ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്… ഞാന്‍ എന്ന സംധായകന്‍ ആവശ്യപ്പെട്ടതിനെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ അത്തരിപ്പിക്കാന്‍ ഈ ചിത്രത്തിലും അവര്‍ക്ക് കഴിഞ്ഞു… അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ…
എന്ന് നിങ്ങളുടെ ജീത്തു ജോസഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.