ചെന്നൈ: പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന രജനീകാന്തിെൻറ പരാമർശത്തെ പരിഹസിച്ച് കമൽ ഹാസൻ. ശരീരം മു ഴുവൻ എണ്ണയിട്ട് തുടക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാർ പറയ രുത്. അങ്ങനെ സംഭവിച്ചാൽ അവർ കോമാളിയാകും - എന്നായിരുന്നു കമൽ ഹാസെൻറ പരാമർശം.
പൊതുതെരഞ്ഞെടുപ്പിൽ മത്സ രിക്കുന്നില്ലെന്നും ആരും തെൻറ ഫോേട്ടായോ കൊടിയോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്നും രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മക്കൾ നീതി മയ്യത്തിെൻറ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ച് നടത്തുന്ന പ്രചാരണങ്ങളെ പകർത്തി ഗ്രാമസഭകൾ നടത്തിയ ഡി.എം.കെയെയും കമൽ ഹാസൻ പരിഹസിച്ചു. ദശകങ്ങളായി ഇവിടെ ഗ്രാമ സഭകളുണ്ട്. എന്നാൽ താൻ ഗ്രാമ സഭകൾ നടത്താൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ അത് കോപ്പി അടിക്കുകയാണ്. ഒരു ശിശുവിെൻറ പ്രവർത്തികൾ കോപ്പി അടിക്കാൻ നിങ്ങൾക്ക് നാണമില്ലേ എന്നായിരുന്നു സ്റ്റാലിെനതിരായ പരിഹാസം.
താൻ കീറിയ ഷർട്ട് ധരിക്കില്ലെന്നും നിയമസഭയിൽ വെച്ച് ഷർട്ട് കീറിയാൽ അത് മാറ്റി പുതിയ ഷർട്ട് ധരിക്കുെമന്നും കമൽ ഹാസൻ പറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വിശ്വാസവോെട്ടടുപ്പിനിടെ നിയമസഭയിൽ നടന്ന തർക്കത്തിൽ കീറിയ ഷർട്ടുമായി സ്റ്റാലിൻ പുറത്തു വന്ന് വാർത്താസമ്മേളനം നടത്തിയതിനെതിരെയായിരുന്നു കമൽ ഹാസെൻറ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.