ചെന്നൈ: ഉലകനായകൻ കമലഹാസന് ഇന്ന് 61ാം പിറന്നാൾ. തെൻറ 61ാം പിറന്നാൾ ആഘോഷിക്കരുതെന്നും ജയലളിതക്കുേവണ്ടി പ്രാർഥിക്കണമെന്നും കമലഹാസൻ ആരാധകരോട് അഭ്യർഥിച്ചു. സിനിമയുടെ സമസ്ത മേഖലകളും കീഴടക്കിയ അദ്ദേഹത്തെ ജനങ്ങൾ മനസിൽ ഉലകനായകനായി പ്രതിഷ്ഠിച്ചിരിക്കുകയാണ്.
1959 മുതൽ ബാലതാരമായി സിനിമയിൽ വന്ന് 1975 ൽ ഇറങ്ങിയ അപൂർവ്വ രാഗങ്ങളിലൂടെ ശ്രദ്ധേയനായ കമല ഹാസെൻറ പുതിയ സിനിമ സഭാഷ് നായിഡു, ദശാവതാരം 2 എന്നിവ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
അദ്ദേഹം മൂന്നാമത്തെ ജീവിത പങ്കാളിയായിരുന്ന ഗൗതമിയുമായി 13 വർഷം നീണ്ട ബന്ധം വേർ പിരിഞ്ഞത് ദിവസങ്ങൾക്ക് മുമ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.