സിനിമയോട് ഷെയിൻ പ്രതിബദ്ധത കാണിച്ചില്ല -കമൽ

നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നയം വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ. ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ നടൻ സിനിമയോടാണ് പ്രതിബദ്ധത കാണിക്കേണ്ടത്. പുറത്തുവന്ന വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചതെന്നും കമല്‍ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യം പറഞ്ഞത്.

ഷെയിൻ വിചാരിച്ചിരുന്നെങ്കില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാന്‍ ഷെയ്‌ൻ തയാറാകണം. സിനിമ തീര്‍ക്കാന്‍ നിര്‍മാതാവ് ആവശ്യപ്പെടും. അത് അയാളുടെ ഉത്തരവാദിത്തമാണ്. സംവിധായകന്‍റെയും നിര്‍മാതാവിന്റെയും താല്‍പര്യത്തിനനുസരിച്ച് സിനിമ തീര്‍ത്തു നല്‍കണം. അവിടെ സ്വന്തം മൂഡും ഇഷ്ടങ്ങളും അല്ല പ്രധാനം എന്ന് മനസിലാക്കണം. അങ്ങനെ തിരിച്ചറിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കമല്‍ പറഞ്ഞു.

അതേസമയം, ഷെയ്‌നെ വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അങ്ങനെ വിലക്കാന്‍ നോക്കിയാല്‍ അതിനെ എതിര്‍ക്കുന്നവരില്‍ താനുമുണ്ടാകുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Kamal on Shane Nigum Isuue-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.