കൊച്ചി: കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വിമർശിച്ച പാർവതിക്കെതിരെ നിരവധി പേർ രംഗത്ത്. കഴിഞ്ഞ ദിവസം ഹരീഷ് പേരടിയാണ് വെട്ടിലായതെങ്കിൽ ഇന്ന് വെട്ടിലായത് സംവിധായകൻ ജുഡ് ആന്‍റണി ജോർജ് ആണ്. പാർവതിയെ പേരെടുത്ത് പറയാതെയുള്ള കുറിപ്പാണ് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തി. ഇതിനിടെ മറുപടിയുമായി പാർവതിയും രംഗത്തെത്തിയോടെ വിഷയത്തിൽ ചർച്ച കൊഴുത്തു. ട്രോളേഴ്സ് ഈ അസുലഭ മുഹൂർത്തം പരമാവധി പ്രയോജനപ്പെടുത്തി ട്രോളുകൾ െകാണ്ട് ചിരി പടർത്തുകയാണ്.
ഒരു സർക്കസ് കുരങ്ങന്‍റെ കഥയാണ് ജൂഡ് ഫേസ്ബുക്കിലിട്ടത്.
ജൂഡ് ആന്റണിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്
ഇതിന് മറുപടിയായി ഫേസ്ബുക്കിൽ എല്ലാ സർക്കസ് മുതലാളിമാർക്കും'ഒ.എം.കെ.വി' എന്ന ചിത്രത്തോടൊപ്പം ഫെമിനിച്ചി സ്പീക്കിങ് എന്ന ഹാഷ്ടാഗിലാണ് പാർവതി മറുപടി നൽകിയത്. പാർവതിയുടെ മറുപടി കൂടിയെത്തിയപ്പോൾ ഫേസ്ബുക്ക് യുദ്ധം ശക്തമായിരിക്കുകയാണ്. ഇതിനെ അനുകൂലിച്ച് റിമ കല്ലിങ്കലും രംഗത്തെത്തി.
To all the circus muthalimaar!!! #feminichispeaking pic.twitter.com/sTVtz6rldE
— Parvathy T K (@parvatweets) December 18, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.