െകാച്ചി: കുറ്റപത്രം നൽകാനുള്ള കാലാവധി കഴിയുംവരെ ദിലീപ് ജാമ്യത്തിന് ശ്രമിക്കരുതെന്നും ശ്രമിച്ചാൽ അനുഭവിക്കേണ്ടിവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ഭാര്യ കാവ്യ മാധവൻ. ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് ഇൗ ആേരാപണം. ഇൗ മാസം എട്ടിന് വെണ്ണലയിലെ വീട്ടിൽ സാധാരണ വേഷത്തിലെത്തിയ ബൈജു പൗലോസ്, സുദർശൻ എന്നീ പൊലീസുകാരാണ് ഭീഷണി മുഴക്കിയത്. ഇൗ സമയത്ത് പിതാവും സഹോദരൻ മിഥുെൻറ ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. അന്വേഷണത്തെ ചോദ്യം ചെയ്ത് അഭിഭാഷകർ മുന്നോട്ടുപോയാൽ ദിലീപ് ജയിലിൽനിന്ന് പുറത്തിറങ്ങില്ലെന്നും അവർ ഭീഷണിപ്പെടുത്തി.
അന്വേഷണസംഘത്തെ എതിർക്കാതിരിക്കാൻ ദിലീപിെൻറ വീട്ടുകാരിൽ സമ്മർദം ചെലുത്താനും അവർ ആവശ്യപ്പെട്ടു. ഡി.െഎ.ജി സന്ധ്യയുടെ നിർദേശപ്രകാരമാണ് വന്നതെന്നും അവർ പറഞ്ഞു. എന്തൊക്കെയോ തിരയാൻ വന്നതിെൻറ ലക്ഷണങ്ങളും അവരുടെ പെരുമാറ്റത്തിലുണ്ടായിരുന്നു. സഹോദരൻ മിഥുനും ഭാര്യയും നടത്തുന്ന കാക്കനാെട്ട ലക്ഷ്യയെന്ന സ്ഥാപനത്തിൽ പത്തുതവണ പൊലീസ് വന്നു. ഇൗ മാസം എട്ടിനാണ് അവസാനം വന്നത്. ജൂൺ 28ന് അവിടെ എത്തിയ പൊലീസ് സഹോദരൻ സ്ഥലത്തില്ലാതിരുന്നിട്ടും തിരച്ചിൽ നടത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ലീപ്പിങ് പാർട്ണർ എന്നല്ലാതെ സ്ഥാപനവുമായി തനിക്ക് ബന്ധമില്ല. ദിലീപിെൻറ സഹോദരൻ അനൂപിെൻറ എറണാകുളം ചിറ്റൂർ റോഡിെല ഫിലിം വിതരണ സ്ഥാപനമായ ഗ്രാൻറ് പ്രൊഡക്ഷെൻറ ഒാഫിസിൽ 12ന് വാറൻറില്ലാതെ വന്ന് ജീവനക്കാർ മാത്രമുള്ളപ്പോൾ തിരച്ചിൽ നടത്തി. കള്ളത്തെളിവുകളുണ്ടാക്കി തെന്നയും കുടുംബാംഗങ്ങെളയും കുടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്.
സിനിമരംഗത്തുനിന്ന് മൊഴി നൽകിയെന്ന് പറയുന്ന ആലപ്പി അഷ്റഫ്, അനൂപ് ചന്ദ്രൻ, ലിബർട്ടി ബഷീർ എന്നിവർ ചർച്ചകളിലും പെങ്കടുക്കുന്നുണ്ട്. ഇവർ സംഭവത്തിെൻറ സാക്ഷികളല്ല. ഇവരൊക്കെ നേരേത്തതന്നെ ദിലീപിനെതിരെ നിൽക്കുന്നവരാണ്. അതേസമയം, ദിലീപിനെ അനുകൂലിക്കുന്നവരുടെ മൊഴി എടുക്കുന്നുമില്ല. ദിലീപിെൻറ ഭാര്യ എന്ന നിലയിലാണ് ഇൗ പീഡനം. വ്യാജ തെളിവുകളുണ്ടാക്കി ദിലീപിെൻറ അന്യായ അറസ്റ്റിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നെതന്നും 47 പേജുള്ള മുൻകൂർ ജാമ്യഹരജിയിൽ കാവ്യ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.