കെ.എസ്.എഫ്.ഡി.സി ഫിലിംസിറ്റി പദ്ധതിക്ക് തുടക്കമിട്ടു

തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ഥാപിക്കുന്ന ഫിലിം സിറ്റി പദ്ധതിയുടെ അവതരണവും പുതുതായി നിര്‍മിക്കുന്ന തിയറ്റര്‍ സമുച്ചയങ്ങള്‍ക്കുള്ള സ്ഥലം വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രങ്ങളുടെ കൈമാറ്റവും നടന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ സംസ്കാരികമന്ത്രി എ.കെ. ബാലന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരില്‍നിന്ന് സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി. പുനലൂര്‍, കായംകുളം, ഏറ്റുമാനൂര്‍, വൈക്കം, കൂത്താട്ടുകുളം, പയ്യന്നൂര്‍, ആന്തൂര്‍, നീലേശ്വരം നഗരസഭകളും അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തുമാണ് സമ്മതപത്രം കൈമാറിയത്.

പദ്ധതിയുടെ അവതരണത്തിന്‍െറ സ്വിച്ച് ഓണ്‍ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ കെ.എസ്.എഫ്.ഡി.സി ഏറ്റെടുക്കുന്നത്. ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത  വഹിച്ചു. മന്ത്രി ഡോ. കെ.ടി. ജലീല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എമാരായ യു. പ്രതിഭാഹരി, സി.കെ. ആശ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു.  ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. എം.ഡി ദീപ ഡി. നായര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

Tags:    
News Summary - kfdc film city project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.