കൊച്ചി: ചിത്രരചനയിലും കഴിവുതെളിയിച്ച നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിന് ഇനി സംവിധായകെൻറ വേഷ വും. കോട്ടയം നസീർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വചിത്രം ഫെബ്രുവരി ആദ്യവാരം പ്രേക്ഷകർക്ക് മുന്നിലെത്തും. 15 മിനിറ്റാണ് ചിത്രത്തിെൻറ ദൈർഘ്യം.
ജാഫർ ഇടുക്കി, മാലാ പാർവതി, മായാ മറിയ തുടങ്ങിയവരാണ് അഭിനേതാക്കൾ. ‘കുട്ടിച്ചൻ’ എന്ന മലയോര കർഷകെൻറ ജീവിതം പറയുന്ന ചിത്രത്തിെൻറ അവസാന ഭാഗത്ത് മോഹൻലാൽ സംഭാഷണം നൽകിയിട്ടുണ്ട്. ചിത്രത്തിെൻറ ട്രെയ്ലർ റിലീസ് മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ നിർവഹിക്കും. 21ന് സുഹൃത്തുക്കൾക്കും മറ്റുമായി എറണാകുളത്ത് പ്രിവ്യൂ ഷോ നടത്തുെമന്നും കോട്ടയം നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.