കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ലാൽ എന്ന സത്യം -എം.എ നിഷാദ്

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആർ.എസ്.എസ് നീക്കം നടത്തുന്നുവെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി സംവിധായകൻ എം.എ നിഷാദ്. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തിരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പ്രചരിക്കുന്ന വാർത്തകൾ അതിന്‍റെ നിജസ്ഥിതി അറിയാതെ അല്ലെങ്കിൽ അദ്ദേഹം പറയാതെ പ്രതികരിക്കില്ല ഞാൻ. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തി രഹിതം. അങ്ങനെ തന്നെ. അതാണ് ശരി..

മോഹൻലാൽ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാൻ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്.. അതൊരാളുടെ അവകാശം. ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത് അയാളുടെ മനോധർമവും ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി, അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ...(അതായത് മണ്ടത്തരങ്ങളിൽ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം)

മോഹൻലാലിനെ, ആർഎസ്എസ് വിലക്കെടുത്തു എന്ന തരത്തിൽ വരുന്ന പോസ്റ്റുകൾക്കും, കമന്റ്സിനും, അൽപായുസ്സ് എന്ന് സാരം...കാരണം കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ലാൽ എന്ന സത്യം..(അദ്ദേഹത്തിന്റെ തന്നെ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും കടമെടുത്ത പഞ്ച് ഡയലോഗ്)..

അപ്പോൾ പറഞ്ഞ് വരുന്നത്, തിരുവനന്തപുരത്തിന് മാത്രമല്ല ലോക മലയാളികൾക്ക് വേണം ലാൽ എന്ന നടനെ...അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്...അപ്പോൾ എല്ലാ സേവാക്കാരും ഗോ ടു യുവർ ക്ലാസ്സസ്..

NB..എന്‍റെ അഭിപ്രായം മാറുന്നത് അദ്ദേഹത്തിന്‍റെ നിലപാട് അറിഞ്ഞ ശേഷം. ബൈ ദ് ബൈ..ചങ്ക് ചാക്കോച്ചി അണ്ണൻ, പുതു സംഘി ജോയ് മാത്യൂ അവർകൾ...ബി കെയർഫുൾ..മേജർ സാബ് വരെ യാഥാർത്ഥ്യം മനസ്സിലാക്കി..അപ്പോഴാ...

കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം മോഹൻലാലുമായി ചർച്ചയിലാണെന്ന് പാര്‍ട്ടിക്കുള്ളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്ത് വന്നത്. മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്‍റെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രിയെ വയനാട്ടിലേക്ക് ക്ഷണിക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ എടുത്ത ചിത്രങ്ങളാണ് ഇവ. ഇതിന് തൊട്ടുപിറകെയാണ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വശാന്തി ഫൌണ്ടേഷന്‍ സംഘ്പരിവാര്‍ ബന്ധമുള്ള സേവാഭാരതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Full View

ബി.ജെ.പിക്ക് നിയമസഭാ അംഗത്തെ നല്‍കിയ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആർ.എസ്.എസ് ആലോചന. മോഹന്‍ലാലിനെ അവിടെ സ്ഥാനാർഥിയാക്കിയാല്‍ ശശി തരൂര്‍ എം.പിയാകും എതിര്‍സ്ഥാനത്ത്. കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരം സ്ഥാനാര്‍ത്ഥിക്കായുള്ള പ്രഥമപരിഗണ പട്ടികയില്‍. എന്നാല്‍, അദ്ദേഹം മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് ആര്‍എസ്എസ് മോഹന്‍ലാലില്‍ എത്തി നില്‍ക്കുന്നത്.

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോഹന്‍ലാല്‍ ബിജെപിയില്‍ അംഗത്വം എടുത്തേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയങ്ങളിലൊന്നും ലാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - MA Nishad Defends Mohanlal to BJP-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.