ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയുടെ 15 ലക്ഷം, ദുൽഖർ 10, മോഹൻലാൽ 25 ലക്ഷം 

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാറിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമാ‍യി താരങ്ങൾ. മമ്മൂട്ടി 15 ലക്ഷവും ദുൽഖർ സൽമാൻ 10 ലക്ഷവും മോഹൻലാൽ 25 ലക്ഷവും സംഭാവന നൽകി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി.  തുക നാളെ നേരിട്ട് കൈമാറുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചു. 

കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമായി നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വരുന്നുണ്ട്. തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപയാണ് നല്‍കിയത്. തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ആദ്യ ഘട്ടമായി നടികര്‍ സംഘവും അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി.

1924-നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു.

മുഖ്യമന്ത്രി ഒരു ലക്ഷം രൂപ നിധിയിലേക്ക് സംഭാവന ചെയ്തു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം വീ​തം ന​ൽ​കി. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​മാ​യ 90,512 രൂ​പ​യാ​ണ്​ സം​ഭാ​വ​ന​യാ​യി​ ന​ൽ​കി​യ​ത്. 

ലു​ലു ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി  അ​ഞ്ചു​കോ​ടി രൂ​പ ന​ൽ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്​ ന​ൽ​കു​ന്ന അ​ഞ്ചു കോ​ടി​ക്കു​ പു​റ​മെ ര​ണ്ടു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒാ​രോ കോ​ടി രൂ​പ വീ​ത​വും യൂ​സു​ഫ​ലി സം​ഭാ​വ​ന ചെ​യ്​​തി​ട്ടു​ണ്ട്. ഇൗ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ  ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ഏ​വ​രും ക​ഴി​യും​വി​ധ​മെ​ല്ലാം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു. 

നോ​ർ​ക്ക റൂ​ട്ട്​​സ്​ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യം തേ​ടി. സം​ഭാ​വ​ന മും​ബൈ, ചെ​ന്നൈ, ഡ​ൽ​ഹി, ബ​റോ​ഡ,  ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നോ​ർ​ക്ക  ഓ​ഫി​സു​ക​ളി​ൽ സ്വീ​ക​രി​ക്കും.   

ജ്യോ​​തി ല​​ബോ​​റ​​ട്ട​​റീ​​സ് (ഉ​​ജാ​​ല) എം.​​ഡി എം.​​പി. രാ​​മ​​ച​​ന്ദ്ര​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്ക് ഒ​​രു കോ​​ടി രൂ​​പ ന​​ൽ​​കും. 

ആ​​സ്​​റ്റ​​ര്‍ ഡി.​​എം ഹെ​​ല്‍ത്ത് കെ​​യ​​ര്‍ 50 ല​​ക്ഷം രൂ​​പ ന​​ൽ​​കു​​മെ​​ന്ന്​  സ്ഥാ​​പ​​ക ചെ​​യ​​ര്‍മാ​​നും മാ​​നേ​​ജി​ങ്​ ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഡോ. ​ആ​​സാ​​ദ് മൂ​​പ്പ​​ന്‍ അ​​റി​​യി​​ച്ചു. ആ​​സ്​​​റ്റ​​ര്‍ വ​​ള​​ൻ​റി​​യ​​ര്‍ ഗ്ലോ​​ബ​​ല്‍ പ്രോ​​ഗാ​​മി​​​െൻറ ഭാ​​ഗ​​മാ​​യ 200 അം​​ഗ മെ​​ഡി​​ക്ക​​ൽ, നോ​​ണ്‍ മെ​​ഡി​​ക്ക​​ല്‍ സം​​ഘ​ത്തെ രം​ഗ​ത്തി​റ​ക്കി. വ​​യ​​നാ​​ട്, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ​​ര്‍ക്കാ​​ര്‍ നി​​യ​​ന്ത്രി​​ത ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ല്‍ ഈ ​​ദു​​രി​​താ​​ശ്വാ​​സ പി​​ന്തു​​ണ സം​​ഘം പ്ര​​വ​​ര്‍ത്ത​​ന​​മാ​​രം​​ഭി​​ച്ചു. 

തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യു​​ടെ ര​​ണ്ടാം​​ഘ​​ട്ട സ​​ഹാ​​യ​​ങ്ങ​​ളു​​മാ​​യു​​ള്ള വാ​​ഹ​​നം തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ​വ​​യ​​നാ​​ട്ടി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ടു. ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കു ന​​ൽ​​കാ​​നു​​ള്ള 5000 കി​​റ്റു​​ക​​ളാ​​ണ് സ​​ജ്ജ​​മാ​​ക്കു​​ക. 1200 പേ​​ർ​​ക്ക്​ പു​​ത​​പ്പ്, ബെ​​ഡ്ഷീ​​റ്റ്, പാ​​യ, ത​​ല​​യ​ണ, വ​​സ്​​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ​ സ​​ജ്ജ​​മാ​​ക്കി. ഇ​​വ വി​​ത​​ര​​ണം ചെ​​യ്യാ​​നും ക്യാ​​മ്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കാ​​നും 30 വ​​ള​​ൻ​​റി​​യ​​ർ​​മാ​​രും ഉ​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി മ​ന്ത്രി എ.​കെ. ബാ​ല​ൻ 1000 കി​ലോ അ​രി ന​ൽ​കി. സ​പ്ലൈ​കോ മു​ഖേ​ന​യാ​ണ് സ്വ​ന്തം ചെ​ല​വി​ൽ മ​ന്ത്രി അ​രി ല​ഭ്യ​മാ​ക്കി​യ​ത്. 
 

Tags:    
News Summary - Mammootty and Mohanlal to Donated Chief Minister's Distress Relief Fund-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.