മോദിയുടെ ക്ഷണത്തിന് നന്ദി; ദൗത്യത്തിൽ അംഗമാകുന്നുവെന്ന് മമ്മൂട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിൽ പങ്കാളിയാകാൻ നടൻ മമ്മൂട്ടിയും. മോഹൻലാലിന്​ പിന്നാലെ മോദിയുടെ ക്ഷണം സ്വീകരിച്ചതായും സന്തോഷത്തോടെ ദൗത്യത്തി​െൻറ ഭാഗമാകു​െന്നന്നും ഫേസ്ബുക്കിലൂടെ മമ്മൂട്ടി പ്രഖ്യാപിച്ചു. 

മഹാത്മജി പറഞ്ഞ ശുചിത്വം എന്ന ദൈവികതക്ക് ഉൗന്നൽ നൽകുന്നതിന് മോദിയെ അഭിനന്ദിച്ചാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ക്ഷണം സ്വീകരിക്കുന്നത് ബഹുമതിയായി കാണുന്നു. ശുചിത്വം മറ്റൊരാളുടെ നിർബന്ധംമൂലം ഒരാളിൽ ഉണ്ടാകേണ്ടതല്ല. അത് അച്ചടക്കത്തി​െൻറ ഭാഗമാണ്. രാജ്യം വൃത്തിയായി സൂക്ഷിക്കാൻ ചില നിയമങ്ങൾ നിർമിക്കേണ്ടതുണ്ട്. ബോധവത്കരണ പരിപാടികൾ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഗാന്ധിജിയുടെ സ്വപ്നം സഫലമാക്കാനുള്ള എല്ലാ പരിശ്രമങ്ങളെയും പിന്തുണക്കുന്നു.

ഒരുവ്യക്തി ത​​െൻറ ശരീരത്തെ ബഹുമാനിക്കാൻ പഠിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് ശുചിത്വത്തി​െൻറ സന്ദേശം പ്രചരിപ്പിക്കാൻ സാധിക്കും. രാജ്യത്തോടും ഭൂമിയോടും പ്രതിബന്ധത കാണിക്കുന്നതിന്‍റെ ആദ്യചുവട് സ്വന്തം വീട് വൃത്തിയാക്കു​െന്നന്ന് ഉറപ്പുവരുത്തലാണെന്ന് വിശ്വസിക്കുന്നു. രാജ്യത്തോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ആഗ്രഹിക്കുന്നതാണ് വസുദൈവ കുടുംബകം എന്ന വാചകത്തിൽ അടങ്ങിയ നാടിന്‍റെ സംസ്കാരത്തിന്‍റെ ആത്മാവ്. എന്നിങ്ങനെയാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പി​െൻറ ഉള്ളടക്കം. 


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പ്രിയ പ്രധാനമന്ത്രി മോദിജി,
സ്വാച്ഛ ഭാരത് പദ്ധതിയിൽ പങ്കെടുക്കാനുള്ള താങ്കളുടെ ക്ഷണം സ്വീകരിക്കുന്നു. ശുചിത്വമെന്നാൽ ദൈവികതയാണെന്ന  മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉൾകൊണ്ട് പപ്രവർത്തിക്കുന്നതിനെ അഭിനന്ദിക്കുന്നു. താങ്കളില്‍ നിന്ന് ഈ  ക്ഷണം സ്വീകരിക്കുന്നത്‌ ഒരു ബഹുമതിയായി കാണുന്നു. ശുചിത്വമെന്നാല്‍ മറ്റൊരാളുടെ നിര്‍ബദ്ധം മൂലം ഒരാളില്‍ ഉണ്ടാകേണ്ടതല്ല, മറിച്ച് അത് അച്ചടക്കത്തിന്‍റെ ഭാഗമെന്ന് കാരുതുന്നുയാളാണ് ഞാൻ. 

ശുചീകരണത്തിനായി പല കാര്യങ്ങളും നടപ്പാക്കുന്നുവെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തുന്നുന്നില്ല. അതിനാൽ തന്നെ ഇതിനായി നിയമ നിർമാണം നടത്തേണ്ടതുണ്ട്. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണക്കുന്നു. വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കുമറിയാം. ഒരു വ്യക്തി തന്‍റെ ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ അയാളുടെ ചുറ്റുമുള്ളവര്‍ക്ക് ശുചിത്വത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കും. ഭൂമിക്കും നമ്മുടെ രാജ്യത്തിനും പ്രതിബദ്ധത നല്‍കുന്നതിന്റെ ആദ്യ ചുവട് സ്വന്തം വീടുകള്‍ വൃത്തിയാക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. 

എന്നിട്ട് നമ്മുടെ സഹോദരങ്ങളോടും രാജ്യത്തിനോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ആഗ്രഹിക്കുന്നു. അതു തന്നെയാണ് വസുദൈവ കുടംബകം എന്ന വാചകത്തിൽ അടങ്ങിയിരിക്കുന്ന നമ്മുടെ നാടിന്‍റെ സംസ്കാരത്തിന്‍റെ ആത്മാവ്.

ഈ ക്ഷണത്തിന് ഞാൻ വീണ്ടും നന്ദി പറയുന്നു
ആശംസകൾ 

 

Full View
Tags:    
News Summary - Mammootty Ready to Part Swachhata Hi Seva-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.