തെലുഗു സംസാരിച്ച്​ ‘നൈറോബി’; സൂപ്പർ ഹിറ്റായി വിഡിയോ video

ന്യൂഡൽഹി: സ്​പാനിഷ്​ സൂപ്പർ ഹിറ്റ്​ ടി.വി ഷോയായ ‘മണി ഹീസ്​റ്റ്’ ലോക്​ഡൗൺ കാലത്ത്​ ഇന്ത്യയിലടക്കം വൻ തരംഗമായി മാറിയിരുന്നു. ക്രൈം ഡ്രാമ സീരിസായ മണി ഹീസ്​റ്റിൽ ആരാധകരുടെ മനം കവർന്ന കഥാപാത്രങ്ങളിൽ ഒന്നാണ്​ ‘നൈറോബി’. നൈറോബിയായി വേഷമിട്ട സ്​പാനിഷ്​ അഭിനേത്രി ആൽബ ഫ്ലോറസ്​ തെലുഗു സംസാരിക്കുന്ന വിഡിയോ കുറച്ച്​ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. 2013ൽ കരിയറിൻെറ തുടക്കകാലത്ത്​ അഭിനയിച്ച ‘വിസെൻെറ ഫെറർ’ എന്ന ചിത്രത്തിലെ രംഗമാണിപ്പോൾ വൈറലായത്​. നല്ല ഒഴുക്കോടെ തെലുഗു സംസാരിക്കുന്ന ആന്ധ്രക്കാരിയായ ഷമീറയായാണ്​ ​33കാരിയായ ഫ്ലോറസ്​ ചിത്രത്തിൽ വേഷമിട്ടത്​. സാരിയുടുത്ത്​ ഇന്ത്യൻ ലുക്കിലുള്ള ഫ്ലോറസിൻെറ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. 

സ്​പാനിഷ്​ സിനിമയിലെ രംഗം അഞ്ചുദിവസങ്ങൾക്ക്​ മുമ്പ്​ ടിക്​ടോകിലാണ്​ ആദ്യമായി പ്രത്യക്ഷപ്പെട്ടത്​. ആയിരക്കണക്കിന്​ കാഴ്​ചക്കാരെയാണ്​ കുറഞ്ഞ സമയം കൊണ്ട്​ വിഡിയോക്ക്​ ലഭിച്ചത്​. യൂട്യൂബിൽ വിഡിയോ റീപോസ്​റ്റ്​ ചെയ്​തതോടെ സംഗതി വൈറലാകു​കയും ചെയ്​തു. ഇതിനോടകം എട്ടുലക്ഷത്തോളം പേർ കണ്ട വിഡിയോക്ക്​ 8000ത്തിലധികം ലൈക്ക്​ ലഭിച്ചു.​ ​ 

Full View

താരത്തിൻെറ അഭിനയ മികവിനെ പുകഴ്​ത്തി നിരവധി ആരാധകരാണ്​ സമൂഹമാധ്യമങ്ങളിൽ കമൻറ്​ ചെയ്​തത്​. ‘നൈറോബി’ തെലുഗു സംസാരിക്കുന്നത്​ കണ്ട്​ അത്ഭുതം കൂറുകയാണ്​ ചിലർ. ചില ഫാൻപേജുകൾ വി​സെൻെറ ഫെററിലെ ഫ്ലോറസിൻെറ ചിത്രങ്ങളും പങ്കു​വെച്ചു​. സ്​പെയിനിലെ ആൻറിന മൂന്ന്​ ചാനലിൽ സംപ്രേഷണം ചെയ്​ത 15 എപിസോഡുകളുള്ള ടെലിവിഷൻ പരമ്പരയായ ‘ല കാസ ദെ പാപ്പെൽ’ നെറ്റ്​ഫ്ലിക്​സിൽ സ്​ട്രീം ചെയ്യാൻ തുടങ്ങിയതോടെയാണ്​ അന്താരാഷ്​ട്ര തലത്തിൽ ​ശ്രദ്ധിക്കപ്പെട്ടത്​. നെറ്റ്​ഫ്ലിക്​സിൽ ഏറ്റവും കൂടുതൽ സ്​ട്രീം ചെയ്​ത ഇംഗ്ലീഷ്​ ഇതര ഷോ ആണ്​ മണി ഹീസ്​റ്റ്.​  

Tags:    
News Summary - Nairobi From 'Money Heist' Speaks Telugu; video gone viral- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.