േലാസ് ആഞ്ജലസ്: ഓസ്കർ നാമനിർദേശത്തിൽ വംശീയതയും സ്ത്രീവിരുദ്ധതയുമെന്ന് ആ ക്ഷേപം. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ഈ വർഷത്തെ നാമനിർദേശ മാണ് വിവാദമായത്. മികച്ച സംവിധായകർക്കുള്ള നാമനിർദേശപ്പട്ടികയിൽനിന്ന് സ്ത് രീകൾ പൂർണമായി ഒഴിവാക്കപ്പെടുകയായിരുന്നു. മികച്ച നടി, മികച്ച സഹനടി എന്നിവയടക്ക ം ആറു നാമനിർദേശം ലഭിച്ച ലേഡി ബേർഡിെൻറ സംവിധായിക ഗ്രെറ്റ ഗെർവിഗിന് സംവിധായകപ്പ ട്ടികയിൽ ഇടംലഭിച്ചില്ല.
സംവിധായികമാരായ ഒലീവിയ വൈൽഡ് (ബുക്ക്സ്മാർട്ട്), ലുലു വാങ് (ദ ഫെയർവെൽ), െജാവാന്ന ഹോഗ് (ദ സുവനീർ), ലൊറീൻ സ്കഫാരിയ (ഹസ്റ്റ്ലേഴ്സ്), മരില്ലേ െഹല്ലർ (എ ബ്യൂട്ടിഫുൾ ഡേ ഇൻ ദ നൈബർഹുഡ്) സെലീൻ സിയമ്മ (പോർട്രേറ്റ് ഒാഫ് ലേഡി ഓൺ ഫയർ), വാദ് അൽ കത്തബ് (സമ) തുടങ്ങിയ സ്ത്രീകളെല്ലാം സംവിധായക നാമനിർദേശത്തിൽ പുറന്തള്ളപ്പെട്ടു.
ഓസ്കറിെൻറ 92 വർഷത്തെ ചരിത്രത്തിൽ 87ാമത്തെ പ്രാവിശ്യമാണ് സ്ത്രീകളില്ലാത്ത സംവിധായക നാമനിർദേശം. ഈ വർഷം മികച്ച ചിത്രങ്ങളൊരുക്കിയ നിരവധി സ്ത്രീകൾ ഉണ്ടായിട്ടും മുഴുവൻ പേരും പുറന്തള്ളപ്പെട്ടതാണ് വിവാദത്തിന് കാരണം.
സംവിധായികമാരുടെ ചിത്രങ്ങളിെല അഭിനേതാക്കളും വെള്ളക്കാരല്ലാത്തവരും ഒഴിവാക്കപ്പെട്ടെന്ന ആക്ഷേപവുമുണ്ട്. ‘ദ ഫെയർവെൽ’ എന്ന ചിത്രത്തിലൂടെ ഗോൾഡൻ ഗ്ലോബ് അവാർഡിൽ കോമഡി/മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഓക്കഫിനയും ഓസ്കറിൽ പുറത്തായി. ദ ഹസ്റ്റ്ലേഴ്സിൽ വേഷമിട്ട ജെന്നിഫർ ലോപ്പസും പുറത്തായി. ഹോളിവുഡിലെ കറുത്ത വർഗക്കാരിൽ പ്രമുഖരും ഓസ്കർ ജേതാക്കളുമായ ലൂപിത ന്യുയോങ്, ജാമി ഫോക്സ് എന്നിവരെല്ലാം പുറന്തള്ളപ്പെട്ടു.
അതേസമയം, ദക്ഷിണാഫ്രിക്കൻ സംവിധായകൻ ബോങ് ജൂൻ ഹോയുടെ ‘പാരസൈറ്റ്’ ചരിത്രം കുറിച്ചു. മികച്ച ചിത്രത്തിനുള്ള നാമനിർദേശം നേടുന്ന ആദ്യ ഏഷ്യൻ ചിത്രമായതുൾപ്പെടെ ആറെണ്ണമാണ് പാരസൈറ്റിന് ലഭിച്ചത്. മികച്ച ചിത്രം, സംവിധായകൻ എന്നിവയുൾപ്പെടെ 11 നാമനിർദേശങ്ങൾ ‘ജോക്കറി’ന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.