മലപ്പുറം: മേജർ രവിയുടെ ഉടമസ്ഥതയിലുള്ള നാഷനൽ അക്കാദമി ഒാഫ് പ്രീ-റിക്രൂട്ട്മെൻറ് സ്ഥാപനത്തിനെതിരെ മലപ്പുറം പൊലീസിൽ പരാതി നൽകിയതായി വിദ്യാർഥികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം സെൻററിൽ 17,500 രൂപ അടച്ചാണ് നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശനത്തിനുള്ള പരിശീലനം നൽകുമെന്ന ഉറപ്പിൽ ക്ലാസിന് ചേർന്നത്.
മാസങ്ങളായി ക്ലാസോ പരിശീലനമോ ലഭിക്കുന്നില്ല. സ്ഥാപക മേധാവികളെ ബന്ധപ്പെെട്ടങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പലരുടെയും ഫോൺ ഒാഫായിരുന്നു. ഇതിനിെട വിദ്യാർഥികൾ അറിയാതെ മലപ്പുറം സെൻറർ കോട്ടക്കലിലേക്ക് മാറ്റി. ഇതിനെതിരെ മാനേജ്മെൻറിന് പരാതി നൽകിയെങ്കിലും മോശമായ മറുപടിയാണ് ലഭിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു.
എന്നാൽ, 2018 മാർച്ച് വരെയാണ് ഫ്രാൈഞ്ചസിയുടെ കാലാവധിയെന്നും ഇപ്പോൾ മാനേജ്മെൻറ് നേരിട്ടാണ് നടത്തുന്നതെന്നും വിദ്യാർഥികളെ അറിയിച്ചാണ് കോട്ടക്കലിലേക്ക് സ്ഥാപനം മാറ്റിയതെന്നും നടത്തിപ്പുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.