കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് റൂറൽ എസ്.പി എ.വി. ജോര്‍ജ്. മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്ന് വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന നാദിർഷയുടെ വാദം കളവാണ്. പൊലീസിന് അതിന്‍റെ ആവശ്യമില്ലെന്നും എ.വി.ജോര്‍ജ് പറഞ്ഞു.
അതിനിടെ നടി മുൻകൂർ ജാമ്യം തേടി നാദിർഷ ഹൈകോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ മുഖേന സമർപ്പിച്ച നാദിർഷയുടെ ഹരജി ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നാദിർഷ. കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം വിളിപ്പിച്ച സാഹചര്യത്തിലാണ് നാദിർഷ ചികിത്സ തേടിയതെന്നാണ് നിഗമനം.
അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നാദിർഷ മുൻകൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നു. തനിക്ക് കേസുമായി ബന്ധമില്ല, പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മർദ്ദം താങ്ങാൻ കഴിയിന്നില്ല എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് നാദിർഷാ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. നെഞ്ചുവേദനക്കും അസിഡിറ്റിക്കും ചികിത്സ തേടിയാണ് നാദിർഷാ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.