ചെന്നൈ: അനുജനും വിഖ്യാത നടനുമായ കമൽഹാസൻ രാഷ്ട്രീയത്തിലിറങ്ങുേമ്പാഴും തെൻറ നിലപാടിൽ മാറ്റമില്ലാതെ ശ്രീനിവാസൻ ചാരുഹാസൻ (88) എന്ന കമലിെൻറ ജ്യേഷ്ഠൻ. സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന പഴയ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. സിനിമ താരങ്ങൾക്ക് രാഷ്ട്രീയം ചേർന്നതല്ല. ഒരു ഘട്ടം കഴിഞ്ഞാൽ പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് അവർ അഭിനയിക്കുന്നത്. പിന്നീട് രാഷ്ട്രീയത്തിലും അഭിനയിക്കുന്നു. ഇതുവരെ ഏതെങ്കിലുമൊരു സിനിമ താരം താഴേതട്ടിൽ ജനസേവനം നടത്തി രാഷ്ട്രീയത്തിൽ ഉയർന്നുവന്നിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. എം.ജി.ആർ, ശിവാജി ഗണേശൻ, കമൽഹാസൻ തുടങ്ങിയവരാരും താഴേതട്ടിൽ പ്രവർത്തിച്ചിട്ടില്ല. എല്ലാവരും സ്വന്തം താൽപര്യങ്ങൾക്കാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. കമൽഹാസെൻറ സിനിമ ജീവിതത്തിന് 50 വർഷം പൂർത്തിയായി. പിൻഗാമികൾക്കായി അദ്ദേഹം സിനിമയിൽനിന്ന് മാറിനിൽക്കണം. രാഷ്ട്രീയ പ്രവർത്തകനാകാൻ ആദ്യം സിനിമ വിട്ട് ജനസേവനവുമായി തെരുവിലിറങ്ങെട്ടയെന്നും േജ്യഷ്ഠസഹോദരൻ ഉപദേശിക്കുന്നു.
ജാതിക്ക് ശക്തമായ സ്വാധീനമുള്ള തമിഴ്നാട്ടിൽ ബ്രാഹ്മണനായ കമലിന് വേണ്ടത്ര വോട്ട് ലഭിക്കില്ല. രണ്ടു ശതമാനമായിരുന്ന ബ്രാഹ്മണരുടെ എണ്ണം ഒരു ശതമാനമായി കുറഞ്ഞു. എം.ജി.ആറിെൻറ തണലിൽ വളർന്നുവന്നതിനാൽ ജാതിസമവാക്യങ്ങളെ കടന്നുപോകാൻ ബ്രാഹ്മണ വിഭാഗത്തിൽെപട്ട ജയലളിതക്ക് കഴിഞ്ഞു. ജയലളിതയുടെ മരണവും കരുണാനിധിയുടെ വാർധക്യസഹജമായ വിശ്രമവും തമിഴ്നാട്ടിൽ നേതൃശൂന്യത സൃഷ്ടിക്കുന്നുണ്ട്. കേരളത്തിൽ പിണറായി വിജയനും പശ്ചിമബംഗാളിൽ മമത ബാനർജിയും പോലെ തമിഴകത്ത് നേതാക്കളില്ലെന്നും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുകൂടിയായ ചാരുഹാസൻ പറഞ്ഞു.
തമിഴ്, കന്നട, െതലുങ്ക്, മലയാളം, ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം ചെന്നൈ ആൽവാർപേട്ടിലെ വീട്ടിൽ വിശ്രമത്തിലാണ്. അടുത്തിടെ താത്ത 87 എന്ന സിനിമയിൽ അഭിനയിച്ചു. തിരക്കഥാകൃത്തും നിർമാതാവുമായിരുന്നു. മകളും പ്രശസ്ത നടിയുമായ സുഹാസിനിക്കും മരുമകൻ സംവിധായകൻ മണിരത്നത്തിനുമൊപ്പമാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.