തിരുവനന്തപുരം: പുതുച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് എത്തിയ സുരേഷ് ഗോപിയെ കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ട്, സഹോദരേൻറത് ഉള്‍പ്പെടെ രണ്ടുപേരുടെ ആൾ ജാമ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
നികുതി വെട്ടിച്ച് രണ്ട് ഒൗഡി കാറുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. ജനുവരി 10ന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഉടന്‍ ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.രജിസ്ട്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ നേരത്തേ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ പുതുച്ചേരിയില്‍ തെൻറ പേരിലുള്ള കൃഷിയിടത്തിലെ ആവശ്യങ്ങൾക്കാണ് വാഹനം ഉപയോഗിക്കുന്നതെന്നാണ് അറിയിച്ചത്. എന്നാല്‍, ഈ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
കേരളത്തിന് പുറത്ത് തമിഴ്നാട്ടില്‍ രണ്ടിടങ്ങളിലായി സുരേഷ് ഗോപിക്ക് ഭൂമിയുണ്ടെങ്കിലും പുതുച്ചേരിയിലെ രേഖകള്‍ വ്യാജമാണെന്നാണ് കണ്ടെത്തൽ. പുതുച്ചേരിയിലേതായി സമർപ്പിച്ചിരുന്ന മേൽവിലാസത്തിൽ അദ്ദേഹം താമസിച്ചിരുന്നില്ലെന്നും കണ്ടെത്തി. സുരേഷ് ഗോപിയുടെ മറുപടി തൃപ്തികരമല്ലെന്ന് അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.