വ്യാജരേഖ സൃഷ്​ടിച്ച്​ നികുതിവെട്ടിപ്പ്​: സുരേഷ്​ ഗോപിക്ക് മുൻകൂർ ജാമ്യം

കൊച്ചി: വ്യാജരേഖ ചമച്ച്​ വാഹന നികുതി വെട്ടിച്ചെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി എം.പിക്ക് മുൻകൂർജാമ്യം. രണ്ട് ആൾജാമ്യവും ഒരു ലക്ഷം രൂപയുടെ ജാമ്യവും നൽകണമെന്ന വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം അനുവദിച്ചത്. കൂടാതെ, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. 

സുരേഷ് ​ഗോപി നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ മൂന്നാഴ്​ചത്തേക്ക്​ അറസ്​റ്റ്​ തടഞ്ഞ്​ ഹൈകോടതി നേര​േത്ത ഉത്തരവിട്ടിരുന്നു. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായിരുന്നു. 2010ല്‍ 80 ​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ​ഒൗ​ഡി ക്യു ​സെ​വ​ന്‍ കാ​റും രാ​ജ്യ​സ​ഭ എം.​പി ആ​യ​തി​നു ​​ശേ​ഷം മ​റ്റൊ​രു കാ​റും പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ല്‍ സു​രേ​ഷ്​ ഗോ​പി ര​ജി​സ്​​റ്റ​ർ ചെ​യ്തെ​ന്നാ​ണ്​ ആ​രോ​പ​ണം. 

വേഗപരിധി ലംഘിച്ചതിന്​ എട്ടു തവണ സുരേഷ് ഗോപിയുടെ വാഹനം കേരളത്തില്‍ ട്രാഫിക്​ പൊലീസി​​ന്‍റെ കാമറയില്‍ കുടുങ്ങിയിരുന്നു. ഇതി​ന്​ പിഴയടക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് പുതുച്ചേരിയിലെ വിലാസത്തിലേക്ക് അയച്ചപ്പോള്‍ മടങ്ങുകയാണുണ്ടായത്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്‍റെ ഉടമസ്ഥൻ സുരേഷ് ഗോപിയാണെന്ന് വാഹന വകുപ്പ് കണ്ടെത്തിയത്. 

ഏകദേശം 1500 വാഹനങ്ങളാണ് പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചതെന്നും പൊലീസ് നടപടി ആരംഭിച്ച ശേഷം പുതുച്ചേരിയിലെ രജിസ്‌ട്രേഷന്‍ 90 ശതമാനത്തോളം കുറഞ്ഞതായി ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചിരുന്നു.  

സ​മാ​ന ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്​ ന​ടി അ​മ​ല​പോ​ൾ, ഫ​ഹ​ദ്​ ഫാ​സി​ൽ എ​ന്നി​വ​ർ​ക്ക്​ ക്രൈം​ബ്രാ​ഞ്ച്​ നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. ​കേ​സി​ല്‍ ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​ന് ആ​ല​പ്പു​ഴ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി ജാ​മ്യം ന​ല്‍കി. 17 ല​ക്ഷം രൂ​പ ഫ​ഹ​ദ്​ ആ​ല​പ്പു​ഴ മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​കു​തി അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച്​ പു​തു​ച്ചേ​രി​യി​ല്‍ ര​ണ്ടാ​മ​തും കാ​ര്‍ ര​ജി​സ്​​റ്റ​ർ ചെ​യ്തെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫ​ഹ​ദി​നെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വീ​ണ്ടും കേ​സെ​ടു​ത്തു.

Tags:    
News Summary - Puthuchery Vehicle registration Case: Actor Suresh Gopi get Advance Bail -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.