ചെന്നൈ: െതരഞ്ഞെടുപ്പ് നേരിടാൻ രജനീകാന്തുമായി സഹകരിക്കണമോ എന്നത് ഇരുവരും ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്ന് കമൽഹാസൻ. എന്നാൽ, കമൽഹാസനുമായി സഹകരിക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് രജനീകാന്ത്. കാലമാണ് ഇൗ ചോദ്യത്തിന് ഉത്തരം നൽകുക. ഇക്കാര്യം താൻ നേരത്തേ പറഞ്ഞതാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും രജനി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്ന് ഡിസംബർ 31നാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. ഇരുവരും രാഷ്ട്രീയത്തിൽ സഹകരിക്കണമോ എന്നത് സംബന്ധിച്ച് രജനീകാന്തിെൻറ അഭിപ്രായമാണ് തനിക്കുള്ളതെന്ന് ആനന്ദ വികടൻ വാരികയിലെ പംക്തിയിലാണ് കമൽഹാസൻ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടുമോയെന്ന് ആളുകൾ ഞങ്ങളോട് നിരന്തരം ചോദിക്കുന്നു. ആദ്യം ഞങ്ങൾ രാഷ്ട്രീയ പാർട്ടികൾ രൂപവത്കരിക്കുകയും നയങ്ങൾ പ്രഖ്യാപിക്കുകയും വേണം. അതുകൊണ്ട് തന്നെ ഇേപ്പാൾ തീരുമാനമെടുക്കേണ്ട ആവശ്യമില്ല. രജനീകാന്തുമായി കൂട്ടുചേരുമോ എന്നത് സിനിമയിൽ നടനെ തിരഞ്ഞെടുക്കുന്നതുപോലെയല്ലെന്നും കമൽഹാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.