ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന വാര്‍ത്തകള്‍ക്കിടെ കമല്‍ ഹാസനും രജനീകാന്തും ചെന്നൈയില്‍ ഒരേ വേദിയില്‍ എത്തി. തമിഴ് സിനിമയുടെ പൂജക്കാണ് ഇവർ ഒന്നിച്ചത്. എങ്കിലും ഇരുവരും രാഷ്ട്രീയം പറഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം കമലിെൻറയും രജനിയുടെയും ചെന്നൈയിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു.
എം.ജി.ആറിെൻറ നൂറ്റിയൊന്നാം ജന്മദിനത്തില്‍ നടന്ന ‘കിഴക്ക് ആഫ്രിക്കാവില്‍ രാജു’ എന്ന ആനിമേഷന്‍ ചിത്രത്തിെൻറ പൂജക്കാണ് രജനിയും കമലും എത്തിയത്. എം.ജി.ആറിെൻറ ഉലകം ചുറ്റും വാലിബനിലെ കഥാപാത്രമായ രാജുവിനെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്ന ചിത്രമാണിത്. എം.ജി.ആറിന് തമിഴ് ജനതക്കിടയില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയ ചിത്രമായിരുന്നു ‘ഉലകം ചുറ്റും വാലിബൻ’.
അതിെൻറ തുടര്‍ച്ചയായി ഈ കഥാപാത്രത്തെവെച്ച് പുതിയൊരു ചിത്രം ചെയ്യണമെന്നു എം.ജി.ആര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ തിരക്കുകളാല്‍ അത് നടക്കാതെ പോകുകയായിരുന്നു. അതാണ് ഇപ്പോള്‍ അനിമേഷന്‍ രൂപത്തില്‍ പുറത്തിറക്കാന്‍ പോകുന്നത്. എം.ജി.ആര്‍ പ്രധാന കഥാപാത്രമായതിനാല്‍ രജനിയും കമലും മന്ത്രിമാരും ഒട്ടേറെ രാഷ്ട്രീയ നേതാക്കളുമെല്ലാം ചടങ്ങിനെത്തിയിരുന്നു. എങ്കിലും വേദിയിലോ മാധ്യമങ്ങളോടോ രജനിയും കമലും ഒന്നും പറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.