ന്യൂഡൽഹി: രജനീകാന്തിെൻറ പാർട്ടി ചിഹ്നം തങ്ങളുെട ലോഗോയുമായി സാമ്യമുള്ളതാണെന്ന് മുംബൈയിെല സ്റ്റാർട്ട് അപ് സംരംഭകർ. 18 മാസം മാത്രം പ്രായമുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് ആപ്പായ വോക്സ് വെബാണ് രജനിയുെട ബാബ മുദ്ര തങ്ങളുടെ ലോഗോയുമായി സാമ്യമുള്ളതാണെന്ന് അവകാശെപ്പട്ട് രംഗത്തെത്തിയിരിക്കുന്നത്.
ചൂണ്ടുവിരലും ചെറുവിരലും മാത്രം ഉയർത്തിപ്പിടിക്കുകയും മറ്റ് മൂന്ന് വിരലുകൾ മടക്കിപ്പിടിക്കുകയും ചെയ്യുന്നതാണ് ബാബ മുദ്ര. ഇൗ മുദ്രക്ക് ചുറ്റും വൃത്താകൃതിയിൽ പാമ്പ് കിടക്കുന്നത് പോലുള്ളതുമായ പാർട്ടി ചിഹ്നമാണ് രജനിയുടെത്. ഇതോടൊപ്പം തള്ളവിരലും ഉയർത്തിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് വോക്സ് വെബിെൻറ ലോഗോ. ഇൗ സാമ്യമാണ് സ്റ്റാർട്ട് അപ്പ് സംരംഭകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
മറ്റേെതങ്കിലും കമ്പനികൾക്കാണ് ഇതേ മുദ്രയെങ്കിൽ വലിയ പ്രശ്നം ഉണ്ടാക്കില്ല. എന്നാൽ സാമുഹിക മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ജനങ്ങളുമായി വളരെ അടുത്തിടപഴകുന്നവരാണെന്നും അതിനാൽ മുദ്രകൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് കമ്പനി സ്ഥാപകൻ യാഷ് മിശ്ര പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ചില രാഷ്ട്രീയ പാർട്ടികളെ പിന്തുണക്കുന്നുെവന്ന് സാമൂഹിക മാധ്യമങ്ങൾ ആരോപണം ഉയരാറുണ്ട്. ഇപ്പോൾ തന്നെ രജനീകാന്തിന് വോക്സ് വെബിൽ നിക്ഷേപമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ടെന്നും യാഷ് മിശ്ര പറഞ്ഞു. സംഭവത്തെ കുറിച്ച് രജനിക്ക് എഴുതിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും യാഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.