ചെന്നൈ: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ രജനികാന്തിന് സുവർണ ജൂബിലി െഎക ്കൺ പുരസ്കാരം നൽകുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം വൈകിയെത്തിയതാണെങ്കിലും അർഹ തപ്പെട്ട വ്യക്തിയെതന്നെയാണ് ആദരിക്കുന്നതെന്ന് കമൽഹാസൻ.
അഭിനയം തുടങ്ങി ആദ്യവർഷത്തിൽതന്നെ രജനികാന്ത് ‘െഎക്കൺ’ ആയി മാറിയിരുന്നു. വെള്ളിയാഴ്ച ചെന്നൈ ആൽവാർപേട്ട് രാജ്കമൽ ഫിലിംസ് ഒാഫിസിൽ സ്ഥാപിച്ച സംവിധായകൻ കെ. ബാലചന്ദറിെൻറ അർധകായപ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു കമൽഹാസൻ.
തന്നെയും രജനീകാന്തിനെയും തമ്മിൽ ആർക്കും വേർപെടുത്താനാവില്ലെന്നും കമൽഹാസൻ പ്രസ്താവിച്ചു. കമൽഹാസൻ രാഷ്ട്രീയത്തിൽ സജീവമായാലും സിനിമരംഗം വിടില്ലെന്ന് ചടങ്ങിൽ സംസാരിച്ച രജനികാന്ത് അഭിപ്രായപ്പെട്ടു. സംവിധായകൻ മണിരത്നം, കവി ൈവരമുത്തു തുടങ്ങിയ നിരവധി പ്രമുഖർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.