കൊച്ചി: ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് നടി രമ്യ നമ്പീശൻ. രമ്യാ നമ്പീശനും പൃഥ്വിരാജും പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചതെന്ന നടൻ സിദ്ദീഖിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ. ഒരു ഒാൺലൈൻ മാധ്യമത്തോടാണ് രമ്യ ഇക്കാര്യം പറഞ്ഞത്.
ഷൂട്ടിങ് തിരക്കുകൾ കാരണം ആ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. യോഗമുണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും അജണ്ടകൾ അറിയിച്ചിരുന്നില്ല. യോഗ ശേഷവും തീരുമാനങ്ങൾ അറിയിച്ചില്ല. ഇപ്പോഴുള്ള പ്രസ്താവനകൾ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രമ്യ പറഞ്ഞു.
അമ്മയിൽ നിന്ന് രാജിവെച്ചത് ആ സംഘടനയെ പിളർത്താൻ വേണ്ടിയല്ല. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്ന വസ്‌തുത മറക്കുന്നുമില്ല. എന്നാല്‍ അതിനുള്ളില്‍ നടക്കുന്ന പല പാട്രിയാര്‍ക്കല്‍, ഫ്യൂഡല്‍ നടപടികള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. നമ്മള്‍ കൂടി ഭാഗമായ സംഘടനക്ക് തെറ്റു പറ്റുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു സംഘടന എന്ന നിലയില്‍ ‘അമ്മ’യെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജിവച്ചതെന്നും രമ്യാ നമ്പീശന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.