കൊച്ചി: ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥപ്രകാരം കക്ഷികൾ തമ്മിൽ തർക്കമുണ്ട ായാൽ ആർബിട്രേഷൻ സാധ്യത നിലനിൽക്കുമോയെന്ന് കോഴിക്കോട് മുൻസിഫ് കോടതി തീരുമാനിക്കണമെന്ന് ഹൈകോടതി.
< p>നോവലിസ്റ്റ് എം.ടി. വാസുദേവൻ നായരും സിനിമ സംവിധാനം ചെയ്യാൻ കരാറിൽ ഏർപ്പെട്ട ശ്രീകുമാർ മേനോനും തമ്മിൽ തർക് കം നിലനിൽക്കുന്നുെണ്ടങ്കിലും മധ്യസ്ഥനെ നിയമിക്കേണ്ടതില്ലെന്ന ജില്ല കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ് റിസ് സുനിൽ തോമസിെൻറ ഉത്തരവ്.ആർബിേട്രഷന്‍ വിടുംമുമ്പ് ഒത്തുതീർപ്പ് ചർച്ച സംബന്ധിച്ച കാര്യം കോടതി പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, ഈ നടപടിക്രമം ജില്ല കോടതി പരിഗണിച്ചിട്ടില്ല. ആർബിട്രേഷൻ സംബന്ധിച്ച കരാറുകളുടെ കാര്യത്തിൽ സുപ്രീംകോടതി ഉത്തരവുകളും പരിഗണിക്കേണ്ടതുണ്ട്.
കരാർ നിലവിലുണ്ടോ, നിലവിലുണ്ടായാലും ഇല്ലെങ്കിലും ആർബിട്രേഷൻ സാധ്യതയുണ്ടോ എന്നീ കാര്യങ്ങളും സിവിൽ കോടതിയാണ് പരിശോധിക്കേണ്ടെതന്ന് ഹൈകോടതി നിരീക്ഷിച്ചു. തുടർന്നാണ് ജില്ല കോടതി ഉത്തരവ് റദ്ദാക്കിയത്. നാലുവർഷം മുമ്പാണ് ‘രണ്ടാമൂഴ’ത്തിെൻറ തിരക്കഥ സിനിമയാക്കാൻ ശ്രീകുമാര മേനോന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.