കൊച്ചി: വണ്ടിച്ചെക്ക് നൽകി പണം തട്ടിയെന്ന കേസിൽ ചലച്ചിത്രനടൻ റിസബാവക്ക് വിചാര ണക്കോടതി വിധിച്ച 11 ലക്ഷം രൂപ പിഴ ആറുമാസത്തിനകം അടക്കണമെന്ന് ഹൈകോടതി. പിഴ അടക്കാ ൻ ഒരുവർഷത്തെ സാവകാശം തേടി റിസബാവ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ആർ. നാരായണ പിഷാര ടിയുടെ ഉത്തരവ്. തുക വിചാരണക്കോടതിയിൽ കെട്ടിവെക്കാനാണ് നിർദേശം.
എളമക്കര സ്വദേശി സാദിഖിൽനിന്ന് 11 ലക്ഷം കടം വാങ്ങിയ റിസബാവ ചെക്ക് നൽകിയെങ്കിലും പണമാക്കാൻ കഴിയാതെ മടങ്ങിയതിനെത്തുടർന്ന് സാദിഖ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവുണ്ടായത്. മൂന്നുമാസം തടവും 11 ലക്ഷം പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. പിഴയൊടുക്കുന്നപക്ഷം തുക ഹരജിക്കാരന് നഷ്ടപരിഹാരമായി നൽകാനും നിർദേശിച്ചു.
റിസബാവ ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച സെഷൻസ് കോടതി തടവുശിക്ഷ വെട്ടിക്കുറച്ചു. ഒരുദിവസം കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിച്ചാൽ മതിയെന്ന് വ്യക്തമാക്കിയ കോടതി, പിഴത്തുകയായ 11 ലക്ഷം അടക്കണമെന്ന് നിർദേശിച്ചു. പിഴത്തുക കെട്ടിവെക്കാൻ കൂടുതൽ സമയം തേടിയാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.