ആയുധനിയമം: നടൻ സൽമാൻ ഖാൻ കോടതിയിൽ ഹാജരായി

ജോധ്​പൂർ:  കൃഷ്​ണമൃഗത്തെ വെടിവെച്ച്​ കൊന്നതുമായി ബന്ധപ്പെട്ട്​ ആയുധം കൈവശംവെച്ച കേസിൽ  ബോളിവുഡ്​ നടൻ സൽമാൻ ഖാൻ ജോധ്​പൂർ ജില്ല സെഷൻസ്​  കോടതിയിൽ ഹാജരായി. വിചാരണകോടതി നൽകിയ ജാമ്യ ഉടമ്പടി പരിശോധിക്കുന്നതി​നായാണ്​​ ഖാനെ സെഷൻസ്​ കോടതി വിളിച്ചുവരുത്തിയത്​​.

ഉച്ചക്ക്​ 12.30ഒാടെ ജോധ്​പൂർ വിമാനത്താവളത്തിൽ ചാർ​േട്ടഡ്​ വിമാനത്തിൽ പറന്നിറങ്ങിയ ഖാൻ അഞ്ച്​ മിനിറ്റിനുള്ളിൽ കോടതിനടപടികൾ പ​ൂർത്തിയാക്കി മടങ്ങുകയായിരുന്നു.

കേസിൽ ഖാനെ കുറ്റമുക്​തനാക്കിയ വിചാരണകോടതിവിധി ചോദ്യംചെയ്​ത്​ സംസ്​ഥാനസർക്കാർ നൽകിയ ഹരജിയിലാണ്​​ സെഷൻസ്​ കോടതി ഖാന്​ സമൻസ്​ അയച്ചിരുന്നത്​. തുടർന്ന്​ ​ഹാജരായ അദ്ദേഹം കോടതിനിർദേശപ്രകാരം ജാമ്യ ഉടമ്പടിയിൽ ഒപ്പുവെച്ചു. കേസിൽ തുടർവാദം കേൾക്കുന്നതിനായി ഒക്​ടോബർ അഞ്ചിലേക്ക്​ മാറ്റി. 

Tags:    
News Summary - Salman Khan present Infront of the Court Today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.