ജോധ്പുർ: ജയിലിലായ നടൻ സൽമാൻ ഖാനെ കാത്തിരുന്നത് അസ്വസ്ഥദിനം. സെല്ലിന് പുറത്ത് തലപുകഞ്ഞ് നടന്ന സൽമാനോട് ഗാർഡുമാർ ഉള്ളിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയത്.
ബോളിവുഡ് നായകനാണെന്ന പരിഗണനയൊന്നും 106ാം നമ്പർ തടവുകാരനായ സൽമാന് ലഭിച്ചില്ല. അതിനാൽ, പ്രേത്യക ഭക്ഷണവുമുണ്ടായില്ല. ആദ്യം നൽകിയ ഭക്ഷണം തൊട്ടടുത്തുള്ള ആശാറാം ബാപ്പുവിന് നൽകുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. അഭിഭാഷകന് ഏതുസമയത്തും അദ്ദേഹത്തെ കാണാൻ അനുമതി നൽകിയതായി ജയിൽ സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു.
പ്രാതലിന് പാലും മുളപ്പിച്ച പയർവർഗങ്ങളുമായിരുന്നു. സൽമാെൻറ ജാമ്യഹരജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയതിനാൽ, അദ്ദേഹത്തിന് വെള്ളിയാഴ്ചയും ജയിലിൽ കഴിയേണ്ടി വന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട സൽമാൻ ഖാനെ ജോധ്പുർ സെൻട്രൽ ജയിലിെൻറ രണ്ടാം നമ്പർ ബാരക്കിലാണ് പാർപ്പിച്ചത്.
ഇന്ന് കാലത്ത് സൽമാൻ ഖാൻ ആവശ്യപ്പെട്ടതനുസരിച്ച് ഹിന്ദിപത്രങ്ങൾ നൽകി. തുടർന്ന് അഭിഭാഷകരെയും കണ്ടു. നടി പ്രീതി സിൻറ സൽമാൻ ഖാനെ ജയിലിൽ സന്ദർശിച്ചു. ജയിലിൽ എത്തിയപ്പോൾ സൽമാൻ ഖാെൻറ രക്തസമ്മർദം ഉയർന്ന നിലയിലായിരുന്നു. എന്നാൽ, പിന്നീട് ഇത് സാധാരണ ഗതിയിലായി. മരക്കട്ടിലും കിടക്കയും കൂളറും മാത്രമാണ് സെല്ലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.