മമ്മൂട്ടി ചിത്രം മാസ്റ്റർപീസിന്‍റെ കളക്ഷൻ ആരാധകർ പെരുപ്പിച്ച് കാട്ടുന്നുവെന്ന ആരോപണങ്ങൾക്കിടെ കളക്ഷൻ റെക്കോർഡ് പുറത്തുവിട്ട് മമ്മൂട്ടി. ക്രിസ്തുമസ് ചിത്രങ്ങളിൽ മാസ്റ്റർപീസാണ് മുന്നിട്ട് നിൽക്കുന്നത്.
മൂന്നുദിവസം കൊണ്ട് ചിത്രം 10 കോടി കടന്നു. ആദ്യദിന കളക്ഷനിലും മാസ്റ്റര്‍പീസ് സര്‍വകാല റെക്കോര്‍ഡ് നേടി. ഇതോടെ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ്ഫദറിന്‍റെ കളക്ഷൻ റെക്കോർഡ് മാസ്റ്റർപീസ് തിരുത്തിയെഴുതി.
നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ പീസ്. മാസ്റ്റർ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ എഡ്ഡി എന്ന കൊളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്.
ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ,മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.