വേറിട്ട കാഴ്ചയായി ‘ആട്ടും പാട്ടം’ ഇരുള നൃത്തം

തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിനത്തെിയവര്‍ക്ക് ആദിവാസി ഊരിലത്തെിയ പ്രതീതി ഉണര്‍ത്തി ഇരുള നൃത്തസംഘത്തിന്‍്റെ ആട്ടും പാട്ടവും. അട്ടപ്പാടിയില്‍ നിന്നത്തെിയ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാസംഘമാണ് ഇരുള സമുദായത്തിന്‍്റെ പാരമ്പര്യ കലാരൂപമായ ഇരുള നൃത്തം അവതരിപ്പിച്ചത്. 
 
വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായാണ് ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ ഇരുള നൃത്തം അരങ്ങേറിയത്. ലിപിയില്ലാത്ത ഇരുള ഭാഷയില്‍ നഞ്ചമ അവരുടെ ആഘോഷ നൃത്തത്തെ അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ ഇളകിമറിഞ്ഞു. കൊകല്‍, പൊരെ, ധവില്‍, ജംള്‍ട്ര തുടങ്ങി മണ്ണും മരവും കൊണ്ടുണ്ടാക്കിയ ഉപകരണങ്ങളുടെ താളം ഇരുളനൃത്തത്തിന്‍്റെ മാറ്റ് കൂട്ടിയപ്പോള്‍ കാണികളും ഒപ്പം ചുവടുവെച്ചു. 
 
നാടന്‍ കലാമേളയില്‍ ഇന്ന് മുടിയേറ്റ് അവതരിപ്പിക്കും. മധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളിലാണ് മുടിയേറ്റ് അരങ്ങേറുന്നത്. മുടിയേറ്റ് കലാകാരന്‍ വി.എന്‍ നാരായണകുറുപ്പ് ആശാനും സംഘവും അവതരിപ്പിക്കുന്ന പരിപാടി ടാഗോര്‍ തിയറ്ററില്‍ വൈകുന്നേരം 7.30 ന് നടക്കും.
Tags:    
News Summary - tribal dance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.