വിജയ് ബാബു പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു വടക്കൻ പെണ്ണ് തിയേറ്ററുകളിൽ. ഇർഷാദ് ഹമീദ് രചനയും സംവിധാനവും നി ർവ്വഹിച്ച ചിത്രത്തിൽ ഗാഥ, ശ്രീജിത്ത് രവി, ഇർഷാദ്, സോനാ നായർ, അഞ്ജലി നായർ, അജയഘോഷ്, ഐശ്വര്യ, നിൻസി സേവ്യർ, മനീഷ ജയ്സിംഗ്, ആറ്റുകാൽ തമ്പി, അശോകൻ പാരിപ്പള്ളി, സുമേഷ് തച്ചനാടൻ, രഞ്ജിത്ത് തോന്നയ്ക്കൽ (കുഞ്ഞുമോൻ), ശ്യാം ചാത്തനൂർ, അനിൽകുമാർ കൂവളശ്ശേരി, മനു ചിറയിൻകീഴ്, ഷാജി തോന്നയ്ക്കൽ, വിനോദ് നമ്പൂതിരി, പോങ്ങുംമൂട് രാധാകൃഷ്ണൻ, രാമചന്ദ്രൻ നായർ, മാസ്റ്റർ ആര്യൻ, ബേബി ഇറം, ബേബി നവമി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
ജാംസ് ഫിലിം ഹൗസിന്റെ ബാനറിൽ റെമി റഹ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹാരിസ് അബ്ദുള്ളയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. രാജീവ് ആലുങ്കൽ, എസ്.എസ്. ബിജു, വിജയൻ വേളമാനൂർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. അജയ് സരിഗമ, ബിനു ചാത്തനൂർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ജി. വേണുഗോപാൽ, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അർച്ചന പ്രകാശ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. തേജ് മെർവിൻ ആണ് പശ്ചാത്തല സംഗീതം.
ബാബു രാജാണ് ചിത്ര സംയോജനം, എൽ. ശ്രീകാന്തനാണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത്. എൻ.ആർ. ശിവൻ ആണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അജയഘോഷ് പരവൂരും കല ബാബു ആലപ്പുഴയും നിര്‍വ്വഹിച്ചിരിക്കുന്നു. സലിംകടയ്ക്കലാണ് മേയ്ക്കപ്പ്, കോസ്റ്റ്യും - സുനിൽ റഹ്മാൻ, ഷിബു പരമേശ്വരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.