ചെന്നൈ: അണ്ണാ ഡി.എം.കെ സർക്കാറിനെ പ്രതിസന്ധിയിലാക്കി ‘വിശ്വരൂപം’ പുറത്തെടുത്ത ഉലകനായകൻ കമൽഹാസെൻറ ആഹ്വാനം തമിഴകത്ത് കത്തിപ്പടരുന്നു. എല്ലാ വകുപ്പുകളിലും അഴിമതി കൊടികുത്തി വാഴുകയാണെന്നും ജനം പരാതി മന്ത്രിമാർക്ക് ഇ-മെയിലായും സമൂഹമാധ്യമങ്ങളിലൂടെയും അയക്കണമെന്നുമായിരുന്നു കമലിെൻറ ആഹ്വാനം. ഇതേതുടർന്ന് വകുപ്പുകളിേലക്കും മന്ത്രിമാർക്കും പരാതിപ്രളയമാണ്.
കമൽഹാസനെതിരെ മന്ത്രിമാരും രംഗത്തെത്തിയതോടെ ഏറ്റുമുട്ടൽ തുറന്നപോരിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും മന്ത്രിമാരും തങ്ങളുടെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്ന് ഫോൺനമ്പറും ഇ-മെയിലും നീക്കി. സർക്കാറിെൻറ ഒൗദ്യോഗിക ഇ-മെയിലിലേക്ക് പരാതി അയച്ചാൽ മതിയെന്ന നിലപാടിലാണ് മന്ത്രിമാർ. പരാതികളുമായി ഒാഫിസ് കയറിയിറങ്ങുന്നതിനു പകരം ഡിജിറ്റലായി നൽകാനായിരുന്നു കമലിെൻറ ട്വീറ്റ്.
രാഷ്ട്രീയപ്രവേശനത്തിന് മുന്നോടിയായാണ് കമൽ അഴിമതിക്കെതിരെ ആഞ്ഞടിച്ചതെന്ന അഭ്യൂഹമുണ്ട്. കമലിനെ എതിർത്തും അനുകൂലിച്ചും ഭരണപക്ഷവും പ്രതിപക്ഷവും രണ്ടു ചേരിയിലാണ്. കമൽ സിനിമാക്കാര്യം പറഞ്ഞാൽ മതിയെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ഡോ. തമിഴിസൈ സൗന്ദർരാജെൻറ പ്രതികരണം.
ജനാധിപത്യസംവിധാനത്തിലെ അഭിപ്രായസ്വാതന്ത്ര്യമാണ് കമൽ വിനിയോഗിച്ചതെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറും പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.