കോയമ്പത്തൂർ: നടൻ രജനികാന്തിെൻറ രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളാകാൻ പുതിയ വെബ്സൈറ്റും ആപ്പും. അദ്ദേഹം തന്നെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ വെബ്സൈറ്റും ആപ്പും പുറത്തിറക്കിയത്. രജനികാന്തിെൻറ ട്വിറ്റർ അക്കൗണ്ടിൽ ചെറു വിഡിയോ സന്ദേശവും ചേർത്തിരുന്നു. രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തവർക്ക് നന്ദി പറയുന്ന രജനികാന്ത് തമിഴ് രാഷ്ട്രീയത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ rajinimandram.org എന്ന പേജിൽ പേരും തിരിച്ചറിയൽ കാർഡ് നമ്പരും ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
ചൂണ്ടുവിരലും ചെറുവിരലും മാത്രം ഉയർത്തിപ്പിടിക്കുകയും മറ്റ് മൂന്ന് വിരലുകൾ മടക്കിപ്പിടിക്കുകയും ചെയ്യുന്ന രീതിയിൽ താമരക്ക് മുകളിലായി കാണുന്ന ചിത്രത്തിന് മുന്നിലിരുന്നാണ് രജനികാന്ത് വിഡിയോ ചിത്രത്തിൽ സംസാരിക്കുന്നത്. ‘രജനി രസികർ മൺറങ്ങൾ’ എന്നറിയപ്പെടുന്ന ഫാൻ ക്ലബുകളെ ഒരേ കുടക്കീഴിലാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. അതിനിടെ താമരക്ക് മുകളിലുള്ള ബാബ മുദ്ര വിവാദമായതോടെ താമര ഒഴിവാക്കിയതായും പറയുന്നു. ബി.ജെ.പിയുമായ രഹസ്യബന്ധമാണിത് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ വിമർശിച്ചിരുന്നു.
ബാബ മുദ്രക്ക് ചുറ്റും വൃത്താകൃതിയിൽ പാമ്പ് കിടക്കുന്നത് പോലുള്ള ചിഹ്നമാണ് ഇപ്പോഴുള്ളത്. പു തിയ ചിഹ്നത്തിന് ശ്രീരാമകൃഷ്ണ മിഷൻ മുദ്രയുമായി സാമ്യമുള്ളതായും പറയുന്നു. രജനികാന്ത് ചെന്നൈ മൈലാപ്പൂരിലെ ശ്രീരാമകൃഷ്ണ മഠം സന്ദർശിച്ച ശേഷമാണ് ബാബ മുദ്രക്ക് താഴെയുള്ള താമര ചിഹ്നമൊഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.