ചെന്നൈ: രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാർത്തകൾ സജീവമാക്കിെക്കാണ്ട് ഉലക നായകൻ കമൽഹാസൻ വീണ്ടും സർക്കാറിനെതിരെ രംഗത്ത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുടെ രാജി ആരും ആവശ്യപ്പെടാത്തതെന്തെന്ന് കമൽഹാസൻ ചോദിച്ചു.
ഒരു സംസ്ഥാനത്ത് സർക്കാറിനു കീഴിൽ അഴിമതിയും അത്യാഹിതങ്ങളും ഉണ്ടായപ്പോൾ മുഖ്യമന്ത്രി രാജിവെക്കണെമന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴ് നാട്ടിൽ ഇത്രയധികം കുറ്റകൃത്യങ്ങളുണ്ടായിട്ടും പ്രതിപക്ഷമുൾപ്പെടെയുള്ള ഒരു പാർട്ടിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും കമൽ ഹാസൻ ചോദിച്ചു. െഗാരഖ്പൂർ സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന കോൺഗ്രസിെൻറ ആവശ്യത്തെ സൂചിപ്പിച്ചുകൊണ്ടാണ് പളനി സാമിയുടെ രാജിയും ആവശ്യമാണെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടത്.
അഴിമതിയില്‍ നിന്ന് മുക്തരാകാത്തിടത്തോളം നാം അടിമകളാണെന്നും കൂടുതൽ നല്ല തമിഴ്നാട് എന്നതാണ് തെൻറ ലക്ഷ്യമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.