ന്യൂയോർക്: വിഖ്യാത അമേരിക്കൻ ഗായകൻ ചാൾസ് ബ്രാഡ്ലി 68ാം വയസ്സിൽ അന്തരിച്ചു. വയറിനു ബാധിച്ച അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രോഗം സ്ഥിരീകരിച്ചതോടെ 2017ൽ നടത്താൻ നിശ്ചയിച്ചിരുന്ന സംഗീതപര്യടനം റദ്ദാക്കിയിരുന്നു. എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹം കൈവിട്ടിരുന്നില്ല.
ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കും ഇടയിലായിരുന്നു കറുത്തവർഗക്കാരനായ ബ്രാഡ്ലിയുടെ ജീവിതത്തിെൻറ നല്ലൊരു കാലവും. പലതരം ജോലികൾ ചെയ്തു. തെരുവിൽ ജീവിച്ചു. ന്യൂയോർക് നഗരത്തിലെ വഴിയോര വാഹനങ്ങളിൽ കിടന്നുറങ്ങി. ഇതിനിടക്ക് കൗമാരപ്രായത്തിൽ ജെയിംസ് ബ്രൗൺ എന്ന ഗായകൻ പാടുന്നത് കേട്ടതുമുതലുണ്ടായ പ്രചോദനം സംഗീതത്തോടുള്ള ലഹരിയായി വളർന്നു.
62ാം വയസ്സിൽ 2011ലാണ് അേദ്ദഹത്തിെൻറ പ്രഥമ ആൽബം പുറത്തിറങ്ങിയത്. ‘നോ െെടം ഫോർ ഡ്രീമിങ്’ എന്ന പേരിലായിരുന്നു അത്. അടുത്ത രണ്ടുവർഷങ്ങളിൽ തുടർ ആൽബങ്ങളും ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.