ബിഹാറിലെ റാങ്ക് തട്ടിപ്പ്: ഒരാള്‍കൂടി അറസ്റ്റില്‍

പട്ന: വ്യാപകമായ പരീക്ഷാ ക്രമക്കേട് നടന്ന ബിഹാറില്‍ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ അനധികൃതമായി റാങ്ക് നേടിയ ഒരു വിദ്യാര്‍ഥികൂടി അറസ്റ്റില്‍. സയന്‍സ് വിഷയത്തില്‍ മൂന്നാം റാങ്ക് നേടിയ ബിഷന്‍ റായ് കോളജിലെ രാഹുല്‍കുമാറിനെയാണ് പട്ന പൊലീസിന് കീഴിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വന്‍തുക കൈക്കൂലി നല്‍കി റാങ്ക് കരസ്ഥമാക്കിയ ഇവര്‍ക്ക് വിഷയത്തില്‍ അടിസ്ഥാന അറിവ് പോലുമില്ളെന്ന് ഒരു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

രാഹുല്‍കുമാറിനെ അഴമ്പൂര്‍ ഗ്രാമത്തിലെ അമ്മാവന്‍െറ വീട്ടില്‍നിന്നാണ് പിടികൂടിയതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് ചന്ദന്‍ കുഷ്വ പറഞ്ഞു. വിദ്യാര്‍ഥികള്‍ റാങ്ക് നേടുന്നതിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കിയതായി കണ്ടത്തെിയെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍റ് ചെയ്തു.
സംഭവത്തില്‍ മറ്റൊരു റാങ്ക് ജേതാവായ റുബി റായിയെ അന്വേഷണസംഘം ജൂണ്‍ 25ന് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ സൗരവ്, ശാലിനി റായ് എന്നിവരെ പിടികൂടാനായിട്ടില്ല. ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിങ്, ഭാര്യയും മുന്‍ എം.എല്‍.എയുമായ ഉഷ സിന്‍ഹ, ബിഷന്‍ റായ് കോളജ് സെക്രട്ടറിയും പ്രിന്‍സിപ്പലുമായ ബച്ച റായ് എന്നിവരടക്കം മുപ്പത്തഞ്ചോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.