മഹാരാഷ്ട്രയിൽ ഇരുനില കെട്ടിടം തകർന്നു; എട്ടു മരണം

മുംബൈ: മഹാരാഷ്ട്രയില്‍ താണെ ജില്ലയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് മൂന്ന് സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. ഹനുമാന്‍ ടേകഡിയിലെ ഖദന്‍ റോഡിലുള്ള കെട്ടിടമാണ് ഞായറാഴ്ച രാവിലെ തകര്‍ന്നത്. ഭീവണ്ടി കോര്‍പറേഷന്‍ അധികൃതര്‍ അപകടനിലയിലാണെന്ന് നോട്ടീസ് പതിച്ച കെട്ടിടമാണിത്. കെട്ടിട ഉടമയായ സജ്ജന്‍ലാല്‍ മഹാദേവ് ഗുപ്തയും (60) ഭാര്യ സത്യവതിയും (55) അടക്കം എട്ടുപേരാണ് മരിച്ചത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത സജ്ജന്‍ലാലും ഭാര്യയും ആശുപത്രിയിലാണ് മരിച്ചത്. ആറ് കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഒഴിയണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ നേരത്തേ താമസംമാറിയിരുന്നു. മറ്റുള്ളവര്‍ ഒഴിയാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിലേക്കുള്ള ജലവിതരണം അധികൃതര്‍ നിര്‍ത്തിയിരുന്നു. വൈദ്യുതി വിതരണവും നിര്‍ത്താനിരിക്കെയാണ് അപകടം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.