570 കോടി പിടിച്ചെടുത്ത സംഭവം: സി.ബി.ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ മൂന്ന് കണ്ടെയ്നര്‍ ലോറിയില്‍നിന്ന് 570 കോടിരൂപ പിടിച്ചെടുത്ത സംഭവത്തില്‍ സി.ബി.ഐ പ്രാഥമികാന്വേഷണം നടത്തും.  ഡി.എം.കെ എം.പി ടി.എസ്. ഇളങ്കോവന്‍െറ ഹരജിയിലെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈകോടതി നിര്‍ദേശപ്രകാരമാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ആദ്യം കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ തയാറായിരുന്നില്ല. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ് മേയ് 13ന് രാത്രിയാണ്  കണ്ടെയ്നര്‍ ലോറികളില്‍നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍െറ പരിശോധകസംഘം 570 കോടി കണ്ടെടുത്തത്.
ലോറികള്‍ക്കു പിന്നാലെ അകമ്പടിയായി സഞ്ചരിച്ചിരുന്ന മൂന്ന് ഇന്നോവ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ പണത്തിന്‍െറ രേഖകളോ മറ്റ് വിവരങ്ങളോ നല്‍കാന്‍ ഇവര്‍ക്കായില്ളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത് ഹവാല പണമാണെന്നും ഡി.എം.കെ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.