ഇംഫാല്‍: നിരാഹാരം മതിയാക്കി രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന സമരനായിക ഇറോം ശര്‍മിള സ്വകാര്യ ജീവിതം സംബന്ധിച്ച് പുതിയ തീരുമാനവുമായി രംഗത്ത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന തന്നെ ജനം കൈയൊഴിയുകയാണെങ്കിലേ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കൂ എന്ന് അവര്‍ പറഞ്ഞു.
‘വ്യക്തിജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് ചില നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. ജനം എന്നെ അവഗണിക്കുകയോ കൈയൊഴിയുകയോ ചെയ്താലേ പുതിയ ജീവിതം തുടങ്ങൂ’ -ശര്‍മിള പറഞ്ഞു.
2017ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൗബലില്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിനെതിരെ മത്സരിക്കാനാണ് ഇറോം ശര്‍മിളയുടെ പദ്ധതി. സമാനമനസ്കരായ 20ഓളം പേര്‍ പിന്തുണയുമായി തനിക്കൊപ്പം മത്സരരംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ശര്‍മിള വ്യക്തമാക്കി.
നിരാഹാരം അവസാനിപ്പിച്ചശേഷം വിവാഹിതയാകാന്‍ ആഗ്രഹമുണ്ടെന്ന് അവര്‍ സൂചിപ്പിച്ചിരുന്നു. നിരാഹാരം നിര്‍ത്താന്‍ അവരെ പ്രേരിപ്പിച്ചത് കാമുകനായ ഡെസ്മണ്ട് കുടിനോയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഡെസ്മണ്ടുമായുള്ള ബന്ധത്തിന് ഇറോമിന്‍െറ കുടുംബവും അനുയായികളും എതിരാണ്. ഇറോമിനെ സന്ദര്‍ശിക്കാനത്തെിയ രണ്ട് സന്ദര്‍ഭത്തിലും അനുയായികള്‍ അദ്ദേഹത്തെ തടഞ്ഞിരുന്നു. ഡെസ്മണ്ട് സമരത്തിന്‍െറ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സഹോദരന്‍ ഇറോം സിങ് ജിത് അന്ന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.