നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തും; സുഷമ സ്വരാജ്​

ന്യൂഡല്‍ഹി: നൈജീരിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരുടെ മോചനത്തിനായി എല്ലാവിധ ശ്രമവും നടത്തുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിശാഖപട്ടണം സ്വദേശിയായ സായ് ശ്രീനിവാസിനെയും കര്‍ണാടകയില്‍ നിന്നുള്ള ആനിഷ് ശര്‍മയെയുമാണ് നൈജീരിയയിലെ ബോകോ എന്ന സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയത്.

ജോലിചെയ്യുന്ന സിമന്‍റ് കമ്പനിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇവരെ കാറടക്കം റാഞ്ചിയത്. ആനിഷ് ശര്‍മയുടെ ഭാര്യയുമായി സംസാരിച്ചതായും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു. വിവരങ്ങള്‍ അപ്പപ്പോള്‍ കുടുംബങ്ങളെ അറിയിക്കാന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏല്‍പിച്ചിട്ടുമുണ്ട്. അതേസമയം, മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.