ന്യൂഡല്‍ഹി: സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതില്‍ അഴിമതി നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
അദ്ദേഹത്തെ കൂടാതെ, കെജ്രിവാളിന്‍െറ ഓഫിസിലെ ഡെപ്യൂട്ടി സെക്രട്ടറി തരുണ്‍ ശര്‍മയെയും തിങ്കളാഴ്ച രാവിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഉച്ചവരെ ചോദ്യം ചെയ്തതിന് ശേഷം ഇവരെയും എന്‍ഡവര്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിലെ മൂന്ന് ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡല്‍ഹി സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളുടെ കരാറുകള്‍ എന്‍ഡവര്‍ കമ്പനിക്ക് നിയമവിരുദ്ധമായി നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് രാജേന്ദ്ര കുമാറിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
തട്ടിപ്പുനടത്തി ഖജനാവിന് 12 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും മൂന്നു കോടി രൂപയുടെ ആനുകൂല്യങ്ങള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയെന്നും സി.ബി.ഐ ആരോപിക്കുന്നു.1989-ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. 2007- 2014 കാലയളവിലാണ് ഐ.ടി വകുപ്പിന്‍െറ ചുമതലയുണ്ടായിരുന്ന രാജേന്ദ്ര കുമാര്‍ ചില ഐ.ടി കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയത്.
ആം ആദ്മി സര്‍ക്കാര്‍ നിയമിച്ച ഡല്‍ഹി ഡയലോഗ് കമീഷന്‍ ചെയര്‍മാന്‍ ആശിഷ് ജോഷിയുടെ പരാതിയത്തെുടര്‍ന്ന് സി.ബി.ഐ നേരത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസില്‍ റെയ്ഡ് നടത്തുകയും മൂന്നുലക്ഷത്തോളം രൂപയും രേഖകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ കാലത്ത് രാജേന്ദ്ര കുമാര്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നു. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രണ്ടാം തവണ ഡല്‍ഹിയില്‍ അധികാരമേറ്റപ്പോഴാണ് രാജേന്ദ്ര കുമാറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്.
കേസിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ട് കെജ്രിവാളിന്‍െറ ഓഫിസില്‍ റെയ്ഡ് നടത്തുകയും സര്‍ക്കാര്‍ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്ത സി.ബി.ഐ നടപടി കോടതിയുടെ വിമര്‍ശത്തിന് വിധേയ
മായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.