ജയ്പൂര്‍: രാജസ്ഥാനില്‍ ബി.എം.ഡബ്ള്യൂ കാറിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ എം.എല്‍.എയുടെ മകന്‍ മദ്യപിച്ച് വാഹനമോടിച്ചതിന്‍്റെ തെളിവുകള്‍ പുറത്ത്. എം.എല്‍.എ നന്ദകിഷോര്‍ മഹാരിയയുടെ മകന്‍ സിദ്ധാര്‍ഥ് മഹാരിയ വാഹനമോടിക്കുന്നതിനു മുമ്പ് മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ജൂലൈ രണ്ടിന് രാവിലെ 6.15 ഓടെ സിദ്ധാര്‍ഥ് ഉള്‍പ്പെടെ മൂന്നു യുവാക്കള്‍ മദ്യപിച്ച് ബാറില്‍നിന്ന് പുറത്തുവരുന്നതിന്‍റെയും സിദ്ധാര്‍ഥ് കാറിന്‍്റെ ഡ്രൈവിങ് സീറ്റില്‍ കയറുന്നതിന്‍്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കാറോടിച്ചിരുന്നത് ഡ്രൈവറാണെന്നും താന്‍ മദ്യപിച്ചിരുന്നില്ളെന്നുമായിരുന്നു സിദ്ധാര്‍ഥ് ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍. സിദ്ധാര്‍ഥും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ള്യൂ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നു യാത്രക്കാര്‍ മരിച്ചിരുന്നു. സംഭവത്തില്‍ നാലു പൊലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിന് സിദ്ധാര്‍ഥിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് സിദ്ധാര്‍ഥ് വാഹനമോടിച്ചിരുന്നതെന്ന് പരുക്കേറ്റ പൊലീസുകാരില്‍ ഒരാള്‍ മൊഴി നല്‍കി. അനുവദനീയമായതിന്‍്റെ അഞ്ചിരട്ടി അളവില്‍ സിദ്ധാര്‍ഥിന്‍്റെ ശരീരത്തില്‍ മദ്യമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അപകട സമയത്ത് മഴയുണ്ടായിരുന്നതിനാല്‍ റോഡില്‍ വെളിച്ചമുണ്ടായിരുന്നില്ല. ഈ സമയം ഓട്ടോറിക്ഷ അമിത വേഗത്തില്‍ റോഡ് മുറിച്ചുകടന്നതാണ് അപകടകാരണമായതെന്ന് സിദ്ധാര്‍ഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.