മുംബൈ: 10 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മന്ത്രിസഭ വികസിപ്പിച്ചു. നിലവിലുള്ള ബി.ജെ.പി മന്ത്രി രാം ഷിന്‍ഡെക്ക് കാബിനറ്റ് പദവി നല്‍കി. ഇടഞ്ഞുനില്‍ക്കുന്ന ശിവസേനക്ക് രണ്ട് മന്ത്രിമാരെക്കൂടി നല്‍കിയെങ്കിലും സേനയുടെ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
നിലവില്‍ ബി.ജെ.പിക്ക് 27ഉം ശിവസേനക്ക് 12ഉം രാഷ്ട്രീയ സമാജ് പാര്‍ട്ടിക്കും സ്വാഭിമാനി പാര്‍ട്ടിക്കും ഒന്നും മന്ത്രിമാര്‍ വീതമാണുള്ളത്. വിധാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിസഭാ വികസനത്തോടനുബന്ധിച്ച് ശിവസേന ഒരു കാബിനറ്റ് പദവികൂടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിച്ചില്ല. പുതിയ കണക്കനുസരിച്ച് ബി.ജെ.പിക്ക് 18ഉം ശിവസേനക്ക് അഞ്ചും രാഷ്ട്രീയ സമാജ് പാര്‍ട്ടിക്ക് ഒന്നും കാബിനറ്റ് മന്ത്രിമാരാണുള്ളത്. അതേസമയം, മന്ത്രിസഭാ വികസനം സംസ്ഥാനത്തിന് ഒരു ഗുണവും ചെയ്യില്ളെന്നും മറിച്ച് ബി.ജെ.പിക്ക് മാത്രമാണ് നേട്ടമെന്നും മാഹാരാഷ്ട്ര പി.സി.സി പ്രസിഡന്‍റ് അശോക് ചവാന്‍പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.