ന്യൂഡൽഹി: ബീഫ് ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് അടിച്ചു കൊന്ന മുഹമ്മദ് അഖ്ലാഖിെൻറ കുടുംബത്തിനെതിരെ േകസെടുക്കാൻ കോടതി ഉത്തരവ്. ബിസാദ ഗ്രാമത്തിലെ അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിനുശേഷം കോടതി നടപടി. അഖ്ലാഖും സഹോദരനും പശുക്കുട്ടിയെ അറുക്കുന്നത് കണ്ടുവെന്നാണ് അയൽവാസിയുടെ പരാതി. അഖ്ലാഖിെൻറ വീട്ടിൽ സൂക്ഷിച്ചിരുന്നത് പശു ഇറച്ചിയായിരുന്നെന്ന് മെയിൽ വന്ന പുതിയ ഫോറൻസിക് റിപ്പോർട്ടിൽ അറിയിച്ചിരുന്നു.
ഉത്തർ പ്രദേശിൽ പശു ഇറച്ചി കഴിക്കുന്നത് കുറ്റകരമല്ലെങ്കിലും ഗോവധം ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. അതേസമയം കോടതി വിധിയെ പിന്തുണച്ച് ബി.ജെ.പി പ്രാദേശിക നേതാവ് സഞ്ജയ് റാണ രംഗത്തെത്തി. ചരിത്ര വിധിയാണിതെന്നും കോടതി വിധി പൂർണമായി പഠിച്ചശേഷം ഗ്രാമ പഞ്ചായത്ത് വിളിച്ചു കൂട്ടുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അഖ്ലാഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത 18 പേരിൽ റാണയുടെ മകനുമുണ്ട്. കഴിഞ്ഞ വർഷമാണ് ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ് ഇറച്ചി വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ച് ഒരുസംഘം അഖ്ലാഖ് എന്നയാളെ അടിച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.