ഷീനാ ബോറ കേസ്: പ്രതി പീറ്റര്‍ മുഖര്‍ജിയുടെ പരസ്ത്രീബന്ധം വെളിപ്പെടുത്തി സാക്ഷി

ന്യൂഡല്‍ഹി: ഷീന ബോറ വധകേസില്‍ പ്രതിയായ സ്റ്റാര്‍ ടി.വി മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി ജീവിതത്തില്‍ ധാര്‍മികത പുലര്‍ത്തിയിരുന്നില്ലെന്ന് മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍. പീറ്റര്‍ നിരവധി യുവതികളുമായി ബന്ധം പുലര്‍ത്തിയിരുന്നു. രാത്രികാല പാര്‍ട്ടികളും അന്യ സ്ത്രീ ബന്ധവും ആസ്വദിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ യാതൊരു ധാര്‍മികതയും പാലിക്കാത്ത പീറ്റര്‍ മുഖര്‍ജിയെ അക്കാരണത്താല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കേസില്‍ സി.ബി.ഐ രഹസ്യസാക്ഷിയായ അവര്‍ വെളിപ്പെടുത്തിയത്.

സാക്ഷി മൊഴി പ്രതിഭാഗം വക്കീലിന് കോടതി നൽകി. സുരക്ഷാ കാരണങ്ങളാല്‍ രഹസ്യ സാക്ഷിയുടെ പേരു വിവരം വെളിപ്പെടുത്തരുതെന്ന് കോടതി അന്വേഷണ എജന്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവാഹമോചനത്തിന് ശേഷം പീറ്റര്‍ മുഖര്‍ജി  ഇന്ദ്രാണിയെ പരിചയപ്പെടുത്തുകയും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു സ്ത്രീകളോടെന്നപോലെ ഹ്രസ്വകാലത്തിനു ശേഷം അവരുമായി പരിയുമെന്നാണ് കരുതിയത്.

എന്നാല്‍ കുറച്ചു നാളുകള്‍ ശേഷം ഇന്ദ്രാണി തന്നെ വിളിക്കുകയും പീറ്ററില്‍ നിന്നുള്ള ജീവനാംശ തുക നിജപ്പെടുത്തി അറിയിക്കണമെന്നും അന്യായമായ തുക ആവശ്യപ്പെടരുതെന്ന് പറയുകയും ചെയ്തിരുന്നു. അന്ന് തന്‍റെ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ദ്രാണിയെ താക്കീത് ചെയ്യുകയാണുണ്ടായതെന്നും അവര്‍ മൊഴി നല്‍കി.

അതേസമയം, പീറ്ററിന്‍റെ അഭിഭാഷകന്‍ മിഹിര്‍ ഗീവാല സാക്ഷിമൊഴി തള്ളി. കേസില്‍ സാക്ഷി വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേസില്‍ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നയുടെ ജാമ്യാപേക്ഷയിലുള്ള വാദം നടക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.