ന്യൂഡല്‍ഹി: മഥുരയിലേക്ക് പരിശോധനക്ക് അയച്ചത് ദാദ്രിയില്‍നിന്ന് കണ്ടെടുത്ത മാംസമല്ളെന്നും മാറ്റിവെച്ച മാംസമാണെന്നും കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍െറ കുടുംബം. മഥുര റിപ്പോര്‍ട്ടിന് കാരണമായ മാംസം എവിടെനിന്ന് കിട്ടി എന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഡി.ജി.പിയെ കണ്ട ശേഷമാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്.
ഗോഹത്യക്ക് തങ്ങള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയെ സമീപിക്കുമെന്ന് അഖ്ലാഖിന്‍െറ മകന്‍ സര്‍താജ് പറഞ്ഞു. തങ്ങളുടെ വീടിനടുത്തുനിന്ന് കണ്ടെടുത്ത മാംസം പൊലീസ് ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ളെന്ന് സര്‍താജ് കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള മഥുരയിലെ ഉത്തര്‍പ്രദേശ് യൂനിവേഴ്സിറ്റി ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി ലാബ് ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് ആണ് വിവാദത്തിലായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28ന് ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ നേതൃത്വത്തില്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്തത് പശുവിന്‍െറയോ പശുക്കിടാവിന്‍െറയോ മാംസമാണെന്നാണ് മഥുരയിലെ ഉത്തര്‍പ്രദേശ് യൂനിവേഴ്സിറ്റി ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി ലാബ് കണ്ടത്തെിയത്.
നേരത്തേ ദാദ്രിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ അഖ് ലാഖിന്‍െറ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് കണ്ടത്തെിയ ശേഷമായിരുന്നു ഇത്.
രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന സംഭവം വഴിതിരിച്ചുവിടുന്നതിന് പുറത്തുവിട്ട പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍െറ ആധികാരികത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ആദ്യം ചോദ്യംചെയ്തത്.
കേന്ദ്ര സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള മഥുരയിലെ മാംസത്തിന്‍െറ സാമ്പ്ള്‍ അയച്ചത് എവിടെനിന്നാണെന്നും അത് സ്വീകരിച്ചത് ആരാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദിച്ചു. മഥുരയിലെ ലാബില്‍ പരിശോധിച്ച മാംസത്തിന്‍െറ സാമ്പ്ള്‍ അഖ്ലാഖിന്‍െറ വീട്ടില്‍നിന്ന് ശേഖരിച്ചതല്ളെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.