യു.എൻ: ഇന്ത്യക്ക് ഇൗ വർഷവും യു.എൻ സുരക്ഷ കൗൺസിൽ സ്ഥിരാംഗത്വം ലഭിക്കില്ല. ഇപ്പോൾ സ്ഥിരാംഗത്വമുള്ള മിക്ക രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ നൽകുന്നുണ്ടെങ്കിലും ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചയിൽ പല കാരണങ്ങളും ചൂണ്ടിക്കാട്ടി സ്ഥിരാംഗത്വം നിഷേധിക്കുകയായിരുന്നു. യു.എൻ സുരക്ഷ കൗൺസിൽ സ്ഥിരാംഗത്വമുള്ള രാജ്യങ്ങളുടെ ചർച്ച പരാജയപ്പെട്ടതിനാൽ തുടർ ചർച്ച അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു.
യു.എന്നിെൻറ എഴുപതാം വാർഷിക ദിനത്തിലും തീരുമാനമെടുക്കാത്തത് നിർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു. യു.എന്നിൽ193 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഇതിൽ 15 സ്ഥിരാംഗങ്ങളാണ് സുരക്ഷാ കൗൺസിലിലുള്ളത്. ഇന്ത്യയടക്കം നാല് രാജ്യങ്ങളുടെ സ്ഥിരാംഗത്വമാണ് ഇപ്പോൾ യു.എന്നിെൻറ പരിഗണനയിലുള്ളത്. ജി4 രാജ്യങ്ങളായ ഇന്ത്യ,ബ്രസീൽ,ജർമനി,ജപ്പാൻ എന്നീ രാജ്യങ്ങെളയാണ് സ്ഥിരാംഗത്വത്തിനായി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.