ഇസ് ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ആക്രമികള്‍ ഇന്ത്യയിലത്തൊന്‍ ഉപയോഗിച്ച ബോട്ട് പരിശോധിക്കാന്‍ ഇസ്ലാമാബാദ് ഹൈകോടതി അനുമതി നല്‍കി. ബോട്ട് പരിശോധിക്കാന്‍ പ്രത്യേക കമീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുംബൈ ആക്രമണക്കേസ് അന്വേഷിക്കുന്ന പ്രോസിക്യൂഷന്‍ ഭീകരവിരുദ്ധ കോടതിയെ സമീപിച്ചിരുന്നെങ്കിലും, നിയമപരമായി വകുപ്പില്ളെന്ന് ചൂണ്ടിക്കാട്ടി തള്ളി.
ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയിലാണ് കീഴ്കോടതി വിധി തെറ്റാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയത്. 2008 നവംബര്‍ 23ന് കറാച്ചിയില്‍നിന്ന് മുംബൈ തീരത്തത്തൊന്‍ ഭീകരര്‍ ഉപയോഗിച്ച മൂന്ന് ബോട്ടുകളില്‍ ഒന്ന് കറാച്ചിയിലേതാണ്. അല്‍ഫൗസ് എന്ന ഈ ബോട്ട് കേസിലെ തെളിവായി സ്വീകരിക്കാനാവുമോ എന്ന് തീരുമാനിക്കാന്‍ കമീഷനെ നിയോഗിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന വാദംകേള്‍ക്കലില്‍ പരിശോധനാസംഘത്തെ നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.